നാടക മത്സരത്തിൽ നിന്ന് വിഡിയോ സ്ക്രീൻ ഷോട്ട്
Kerala

തലസ്ഥാനം 'കലാ വൈബില്‍'; കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു

ഇഞ്ചോടിഞ്ച് പൊരുതി തൃശൂരും കോഴിക്കോടും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തില്‍ കാണികളുടെ മനം കവര്‍ന്നത് നാടക മത്സരങ്ങള്‍. നിറഞ്ഞ സദസിലാണ് നാടകങ്ങള്‍ അരങ്ങേറിയത്. രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്.

439 പോയിന്റുകളുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. 438 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 436 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും ഇഞ്ചോടിഞ്ച് പോരാടുന്നു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 241 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. 237 പോയിന്റോടെ പാലക്കാട് രണ്ടാമതും 236 പോയിന്റുമായി തൃശൂര്‍ മൂന്നാമതും നില്‍ക്കുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 202 പോയിന്റുമായി തൃശൂരാണ് തലപ്പത്ത്. 200 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 198 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്ത്.

സ്‌കൂളുകളില്‍ 60 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയും ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയും ഒപ്പം നില്‍ക്കുന്നു. കണ്ണൂര്‍ സെന്റ് തേരാസസ് 56 പോയിന്റുമായി തൊട്ടുപിന്നില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും