SIR form distribution പ്രതീകാത്മക ചിത്രം
Kerala

എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാന്‍ തിയതി നീട്ടണം; എസ്‌ഐആറില്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

തിരുവല്ല എംഎല്‍എ മാത്യു ടി തോമസ്, മുന്‍ എംഎല്‍എ രാജാജി മാത്യു, മുന്‍ ഡിജിപി രമണ്‍ ശ്രീവത്സവ തുടങ്ങിയവരടക്കം പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്ഐആറില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കേരളം കത്തയച്ചു. എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണമെന്നും 25 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ചീഫ് സെക്രട്ടറി കത്തില്‍ അറിയിച്ചു.

തിരുവല്ല എംഎല്‍എ മാത്യു ടി തോമസ്, മുന്‍ എംഎല്‍എ രാജാജി മാത്യു, മുന്‍ ഡിജിപി രമണ്‍ ശ്രീവത്സവ തുടങ്ങിയവരടക്കം പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ചില ബൂത്തുകളില്‍ വിവരം ശേഖരിക്കാന്‍ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം അസാധാരണമായി ഉയര്‍ന്നുവെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

വിതരണം ചെയ്യാത്ത ഫോമുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല, 2025ലെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഫോം ലഭിച്ചിട്ടില്ല, മാപ്പിംഗ് പ്രക്രിയ പൂര്‍ണമായിട്ടില്ല തുടങ്ങിയവയും കത്തില്‍ പരാമര്‍ശിക്കുന്നു. ഡിസംബര്‍ 19 വരെയായിരുന്നു എന്യൂമറേഷന്‍ ഫോമുകളുടെ അപ്ഡേഷനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിരുന്നത്. രണ്ടാഴ്ചയെങ്കിലും സമയപരിധി നീട്ടണമെന്നാണ് കത്തിലെ ആവശ്യം.

Kerala sends letter to Election Commission on SIR

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരിൽ 2, 5 വയസുള്ള കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ

വനിതാ ലോക ചാംപ്യൻമാർ തിരുവനന്തപുരത്ത്; ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പര; ടിക്കറ്റ് നിരക്ക് ഇങ്ങനെ

'ഒഴിവാക്കാനാകാത്ത സാഹചര്യം'; ഇന്ത്യയിലെ വിസ സര്‍വീസ് നിര്‍ത്തിവെച്ച് ബംഗ്ലാദേശ്

എന്തുകൊണ്ട് തോറ്റു? വെള്ളാപ്പള്ളിക്കൊപ്പം മുഖ്യമന്ത്രി കാറിൽ വന്നത് തെറ്റ്; ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിച്ചു

ഷിബുവിന്റെ ഹൃദയം ദുര്‍ഗയില്‍ മിടിച്ചു തുടങ്ങി, രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരം

SCROLL FOR NEXT