തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ച് ഹാഷ്ടാഗ് യുഡിഎഫ്100 എന്ന് കുറിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്.
കേരളം കഴിവും സാധ്യതകളുമുള്ള സംസ്ഥാനമാണ്. അത് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സര്‍ക്കാരാണ് ഇനി വേണ്ടത്. തൊഴിലുകളുടെയും അവസരങ്ങളുടെയും ഭാവിക്കായി നാളെ വോട്ട് ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
സംസ്ഥാനത്ത് നാളെ രണ്ട് കോടി 71 ലക്ഷത്തിലേറെ ജനങ്ങളാണ് വിധിയെഴുതുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 883 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പ് കളത്തില്‍. ആകെ 30495 പോളിങ് ബൂത്തുകള്‍. ഇതില്‍ 2040 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates