പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം പ്രതീകാത്മക ചിത്രം
Kerala

ഓണത്തിന് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴി റെക്കോര്‍ഡ് മദ്യവില്‍പ്പന, വിറ്റത് 970.74 കോടി രൂപയുടെ മദ്യം

കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 842.07 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണത്തിന് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത് 970.74 കോടി രൂപയുടെ മദ്യം. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 6 വരെ ആകെ 970.74 കോടി രൂപയുടെ മദ്യം വിറ്റഴിച്ചതായാണ് ബെവ്‌കോ അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നിന്ന് 9.34% വളര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 842.07 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്.

സീസണിലെ 12 ദിവസങ്ങളില്‍ ഷോപ്പുകളിലൂടെയും വെയര്‍ഹൗസുകളിലൂടെയുമായി വിറ്റ മദ്യത്തിന്റെ മൊത്തം കണക്കാണിത്. ഉത്രാടദിനത്തില്‍ മാത്രം 137.64 കോടിയുടെ മദ്യം വിറ്റു. സെപ്റ്റംബര്‍ 3 ന് 96.52 കോടിയും സെപ്റ്റംബര്‍ 2 ന് 90.43 കോടി മദ്യവുമാണ് വിറ്റത്. ഉത്രാടദിനം വരെ 826.38 കോടിയുടെ മദ്യം വിറ്റതായും കെഎസ്ബിസി അറിയിച്ചു.

ഉത്രാടം ദിനത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ്, ആകെ 1.46 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. കൊല്ലത്തെ കാവനാട് ആശ്രമം ഔട്ട്‌ലെറ്റും (1.24 കോടി) മലപ്പുറത്തെ കുറ്റിപ്പാല എടപ്പാള്‍ ഔട്ട്‌ലെറ്റും (1.11 കോടി) എത്തി.

12 ദിവസത്തെ കണക്കെടുക്കുമ്പോള്‍ പെരിന്തല്‍മണ്ണ ഔട്ട്‌ലെറ്റാണ് വില്‍പ്പനയില്‍ മുന്നില്‍ 6.41 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. തൊട്ടുപിന്നില്‍ 6.40 കോടി രൂപയുടെ വില്‍പ്പനയുമായി കരുനാഗപ്പിള്ളി ഔട്ട്‌ലെറ്റാണ്. ഏറ്റവും കുറവ് ആലുവ ഔട്ട്‌ലെറ്റും.

Kerala State Beverages Corporation registers record ₹970.74 crore in liquor sales during Onam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT