രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ പ്രതീകാത്മക ചിത്രം
Kerala

വീണ്ടും കേരളം ഒന്നാമത്; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്; കേന്ദ്രം പാര്‍ലമെന്റില്‍

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്രം. എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി സാവിത്രി താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്. എന്നാല്‍ കേരളത്തില്‍ ആയിരം കുട്ടികള്‍ക്ക് എട്ടു കുട്ടികള്‍ എന്ന നിലയിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 51 ഉത്തര്‍പ്രദേശില്‍ 43 രാജസ്ഥാനില്‍ 40 ഛത്തീസ്ഗഡില്‍ 41 ഒഡിഷയില്‍ 39 അസമില്‍ 40 എന്നിങ്ങനെയാണ് ശിശു മരണനിരക്ക്.

കാലാകാലങ്ങളായി ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടര്‍ച്ചയാണ് ഈ നേട്ടമെന്ന് എ എ റഹീം അഭിപ്രായപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ കണക്കുകള്‍ എന്നും എ എ റഹീം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

SCROLL FOR NEXT