train accident FILE
Kerala

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറവേ ട്രാക്കിൽ വീണു; യാത്രക്കാരന്റെ കാലറ്റു

അറ്റുപോയ കാൽ ട്രാക്കിൽ നിന്നു കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു യാത്രക്കാരന് ​ഗുരുതര പരിക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ സിദ്ദിഖിനാണ് (52) ​ഗുരുതര പരിക്കേറ്റത്. ഇയാളുടെ വലതു കാലറ്റു. ഇടതു കാലിനും ​ഗുരുതര പരിക്കുണ്ട്. അറ്റുപോയ കാൽ ഏറെ നേരം തിരഞ്ഞാണ് ട്രാക്കിൽ നിന്നു കണ്ടെത്തിയത്.

ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് അപകടം. ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ടാണ് അപകടമുണ്ടായത്. സിദ്ദിഖിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

kerala train accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോലിയില്ല, ജീവനക്കാര്‍ക്ക് ഓഫീസില്‍ കയറാം; കോറോ ഹെല്‍ത്തില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനം

രാമായണമാസം, കര്‍ക്കടക കഞ്ഞി, പിതൃദര്‍പ്പണം...; കര്‍ക്കടകം ഇങ്ങെത്തി, ഇനി ആരോഗ്യപരിപാലനത്തിന്റെയും ഭക്തിയുടെയും നാളുകള്‍

ഇലക്ട്രിക് വാഹന മേഖലയിൽ ജോലി വേണോ? അസാപ് കേരളയിൽ സർവീസ് ടെക്നീഷ്യൻ കോഴ്സ് പഠിക്കാം...

'അവള്‍ അമ്മയില്‍ നിന്ന് പോയിട്ട് 9 വര്‍ഷമായി, അന്നും അന്‍സിബ ഈ സംഘടനയില്‍ ഉണ്ടായിരുന്നല്ലോ?: ഭാഗ്യലക്ഷ്മി

'ആസൂത്രണത്തില്‍ പങ്കാളി, നേരിട്ടുള്ള നീരീക്ഷണം' പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലഷ്‌കര്‍ മേധാവി ഹാഫിസ് സെയിദ് പ്രതി; എന്‍ഐഎ കുറ്റപത്രം