'തമിഴക വെട്രി കഴകം' പാര്‍ട്ടിഘടകം കേരളത്തിലും ആരംഭിക്കുന്നു 
Kerala

തമിഴ്‌നാട്ടില്‍ അധികാരം പിടിച്ചു; ടിവികെ കേരളത്തിലേക്കും; ഐടി പ്രഫഷനലുകളും ബിരുദധാരികളും അടങ്ങുന്ന കൂട്ടായ്മ

'മൈ ടിവികെ' എന്ന ആപ്പ് വഴി വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കളാണ് ഘടകം രൂപീകരിക്കാനുള്ള റജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെ 'തമിഴക വെട്രി കഴകം' പാര്‍ട്ടിഘടകം കേരളത്തിലും ആരംഭിക്കുന്നു. വയനാട് ജില്ലയിലാണ് ആദ്യത്തെ ടിവികെ കേരളഘടകം സാന്നിധ്യമറിയിക്കുന്നത്. തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന വെങ്ങപ്പള്ളിയിലാണ് പാര്‍ട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

'മൈ ടിവികെ' എന്ന ആപ്പ് വഴി വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കളാണ് ഘടകം രൂപീകരിക്കാനുള്ള റജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചത്. സഫ്വാന്‍ ഖലീലിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ യുവാക്കളുടെ സംഘമാണ് വിജയ്യുടെ പാര്‍ട്ടിഘടകം ഒരുക്കുന്നത്. ടിവികെയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിവാദ്യം അര്‍പ്പിച്ചു വെങ്ങപ്പള്ളി ടൗണില്‍ ഇവര്‍ വലിയ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

ഐടി പ്രഫഷനലുകളും കൊമേഴ്സ് ബിരുദധാരികളുമടങ്ങുന്ന യുവാക്കളാണ് ഈ കൂട്ടായ്മയിലുള്ളത്. ടിവികെ ആപ്പിലെ സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഔദ്യോഗികമായി യോഗം ചേര്‍ന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ഇവരുടെ തീരുമാനം. വയനാട് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള വിജയ് ആരാധകരും ടിവികെ യൂണിറ്റുകളുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിക്കുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു. അധികം താമസിയാതെ കേരളത്തിന്റെ മറ്റു മേഖലകളില്‍ നിന്നും ആളുകളെത്തുമെന്നാണ് പ്രതീക്ഷ.

kerala tvk unit wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്