kerala unidentified body found quarry angamaly പ്രതീകാത്മക ചിത്രം
Kerala

പാറമടയില്‍ അജ്ഞാത മൃതദേഹം; കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍, കണ്ടെത്തിയത് അരയ്ക്ക് താഴെയുള്ള ഭാഗം

അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപമുള്ള ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമടയിലാണ് മൃതദേഹ ഭാഗം കണ്ടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അങ്കമാലി അയ്യമ്പുഴയില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപമുള്ള ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമടയിലാണ് മൃതദേഹ ഭാഗം കണ്ടത്തിയത്. അരയ്ക്കു താഴേക്കുള്ള ഭാഗം കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. ട്രാക് സ്യൂട്ട് ധരിച്ച നിലയിലാണ് മൃതദേഹ ഭാഗമുള്ളത്. നിലവില്‍ അരയ്ക്കു മുകളിലേക്കുള്ള ഭാഗം കണ്ടെത്തിയിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് വൈകിട്ട് 4 മണിയോടെ ചൂണ്ടയിടാനെത്തിയ രണ്ടു പേരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ച പ്രകാരമാണ് നാട്ടുകാരും പൊലീസും സ്ഥലത്ത് എത്തിയത്. എ എസ്പി ഹാര്‍ദിക് മീണ, അയ്യമ്പുഴ ഇന്‍സ്‌പെക്ടര്‍ ടി കെ ജോസി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുട്ട് വീണതിനാല്‍ മൃതദേഹം ഇന്നലെ കരയ്ക്കു കയറ്റാനായില്ല. കാടുപിടിച്ച നിലയിലുള്ള പാറമടയുടെ സമീപപ്രദേശങ്ങള്‍ ആള്‍ സഞ്ചാരമില്ലാതെ കിടക്കുകയാണ്.

സംഭവം കൊലപാതകമാണെന്നാണ് നിഗമനം. നിലവില്‍ കാണാതായവരെ കേന്ദ്രീകരിച്ചാണ് പരിശോധന. എന്നാല്‍ അയ്യമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പരാതികളൊന്നും നിലവിലില്ല. ഇന്ന് രാവിലെ മൃതദേഹം പാറമടയില്‍ നിന്നു പുറത്തെടുക്കും. ബാക്കി ശരീരഭാഗത്തിനായി തിരച്ചില്‍ നടത്തുകയും ചെയ്യും.

An unidentified body was found in a rock pile that had been unused for years in Ayyampuzha, Angamaly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT