ആര്‍ ബിന്ദു 
Kerala

എന്‍ഐആര്‍എഫ് റാങ്കിങില്‍ കേരളത്തിന് കുതിപ്പ്; രാജ്യത്തെ മികച്ച പത്ത് സര്‍വകലാശാലകളില്‍ കേരളയും കുസാറ്റും

റാങ്കിങില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ വീണ്ടും ശക്തമായ സ്ഥാനം നേടി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവര്‍ത്തന മികവും പുരോഗതിയും പരിശോധിക്കുന്ന കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കില്‍ (എന്‍ ഐ ആര്‍ എഫ്) കേരളത്തിലെ സ്ഥാപനങ്ങള്‍ മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. റാങ്കിങില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ വീണ്ടും ശക്തമായ സ്ഥാനം നേടി. രാജ്യത്തെ മികച്ച 10 പൊതു സര്‍വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തിലാണ് എന്നത് അഭിമാനകരമായ നേട്ടമാണ്. ആദ്യത്തെ 50-ല്‍ കേരളത്തില്‍ നിന്ന് നാലെണ്ണം ഉണ്ടെന്നും അവര്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ പങ്കാളിത്തം, അധ്യാപക- വിദ്യാര്‍ഥി അനുപാതം, സ്ഥിരം അധ്യാപകരുടെ അക്കാദമിക മികവും ഗവേഷണപരവുമായ പരിചയസമ്പത്ത്, സാമ്പത്തിക സ്രോതസ്സും വിനിമയരീതിയും, ഗവേഷണ പ്രസിദ്ധീകരണ നേട്ടങ്ങളും അവയുടെ ഗുണനിലവാരവും, ഗവേഷണ പ്രോജക്ടുകളുടെ എണ്ണം, പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും, ഗവേഷണ ബിരുദങ്ങളുടെ എണ്ണം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും പ്രവേശനം കരസ്ഥമാക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം, വിദ്യാര്‍ഥികളുടെ തൊഴില്‍ സാധ്യതകള്‍, കലാകായിക മേഖലകളിലെ നേട്ടങ്ങള്‍, ദേശീയവും അന്തര്‍ദേശീയവുമായ ബഹുമതികള്‍, വിവിധ പഠന അനുബന്ധ മേഖലകളിലുള്ള വനിതാ പ്രാതിനിധ്യം, സാമ്പത്തിക- സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങളും സഹായങ്ങളും, വിദ്യാര്‍ഥി സൗഹൃദ പഠന അന്തരീക്ഷം, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയൊരുക്കുന്ന സംവിധാനങ്ങള്‍ മുതലായവ വിലയിരുത്തിയാണ് റാങ്കിങ് നിര്‍ണയിക്കുന്നത്.

ഓവറോള്‍ വിഭാഗത്തില്‍ 42-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 25-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ അഞ്ചാം സ്ഥാനവും നേടി കേരള സര്‍വകലാശാല മികച്ച പ്രകടനം കാഴ്ചവച്ചു.

കൊച്ചിന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാല (കുസാറ്റ്) ഓവറോള്‍ വിഭാഗത്തില്‍ 50-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 32-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ ആറാം സ്ഥാനവും നേടി തൊട്ടുപിന്നില്‍.

മഹാത്മാഗാന്ധി സര്‍വകലാശാല (എംജിയു) ഓവറോള്‍ വിഭാഗത്തില്‍ 79-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 43-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ 17-ാം റാങ്കും നേടി ശക്തമായ സാന്നിധ്യം നിലനിര്‍ത്തി.

കാലിക്കറ്റ് സര്‍വകലാശാല മൊത്തത്തില്‍ 151200 ബാന്‍ഡിലും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 101150 ബാന്‍ഡിലും സംസ്ഥാന പൊതു സര്‍വകലാശാലകളുടെ പട്ടികയില്‍ 38-ാം സ്ഥാനത്തും ഇടം നേടി.

കണ്ണൂര്‍ സര്‍വകലാശാല സംസ്ഥാന പൊതു സര്‍വകലാശാലകളുടെ വിഭാഗത്തില്‍ 51100 ബാന്‍ഡില്‍ സ്ഥാനം നേടി.

NIRF 2025 ലെ കോളേജുകളുടെ റാങ്കിങില്‍ കേരളം ശക്തമായ സാന്നിധ്യം പ്രകടിപ്പിച്ചിട്ടുണ്ട്, ആകെ 74 സ്ഥാപനങ്ങള്‍ ആദ്യ 300 ല്‍ ഇടം നേടി. കഴിഞ്ഞ തവണ 16 കോളജുകളാണ് ആദ്യത്തെ നൂറു സ്ഥാപനങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത്. അത് ഇത്തവണ 18 ആയി ഉയര്‍ന്നു.

1-100 റാങ്കില്‍, കേരളത്തില്‍ 18 കോളജുകളുള്ളതില്‍ 4 എണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.

101-150 ബാന്‍ഡില്‍, 5 ഗവണ്‍മെന്റും 5 സ്വകാര്യ സ്ഥാപനങ്ങളും ആയി തുല്യമായി വിഭജിച്ചിരിക്കുന്ന 10 കോളേജുകളുണ്ട്.

151-200 ബാന്‍ഡില്‍, 3 ഗവണ്‍മെന്റ് ഉള്‍പ്പെടെ 9 കോളജുകള്‍ ഉള്‍പ്പെടുന്നു.

201-300 ബാന്‍ഡില്‍, 6 ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 37 കോളജുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

മൊത്തത്തില്‍, കേരളത്തില്‍ 18 ഗവണ്‍മെന്റ് കോളജുകളും 56 സ്വകാര്യ കോളജുകളും മികച്ച 300 ല്‍ ഇടം നേടിയിട്ടുണ്ട്.

അഭിമാനാര്‍ഹമായ നേട്ടം

കേരളത്തിലെ സര്‍ക്കാര്‍ കോളേജുകള്‍ ചകഞഎ 2025 റാങ്കിംഗില്‍ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചു, ഇത് പ്രത്യേകം എടുത്തു പറയേണ്ട നേട്ടമാണ്.

ഗുണനിലവാരമുള്ള പൊതു ഉന്നത വിദ്യാഭ്യാസത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത വീണ്ടും ഇത് അടിവരയിടുന്നു

1100 റാങ്കില്‍ കേരളത്തില്‍ നിന്നുള്ള 4 സര്‍ക്കാര്‍ കോളജുകള്‍ സ്ഥാനങ്ങള്‍ നേടി, ദേശീയ തലത്തിലുള്ള അക്കാദമിക് മികവ് ഇത് കാണിക്കുന്നത്.

മൊത്തത്തില്‍, കേരളത്തില്‍ നിന്നുള്ള 18 സര്‍ക്കാര്‍ കോളജുകള്‍ ഇന്ത്യയിലെ മികച്ച 300 കോളജുകളില്‍ സ്ഥാനം നേടി, ഇത് ഗുണനിലവാരമുള്ള അധ്യാപനത്തെയും സ്ഥിരതയുള്ള പ്രകടനത്തെയും പ്രതിഫലിപ്പിക്കുന്നു.

കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടത്തിയ മികച്ച ഇടപെടലിന്റെ ഫലമായാണ് ഈ നേട്ടം നാം കൈവരിച്ചിരിക്കുന്നത്. നിലവിലെ പഠന - പരീക്ഷ - മൂല്യനിര്‍ണയ രീതികളില്‍ സമഗ്രമായ മാറ്റം കൊണ്ടുവന്നും, തൊഴിലിനും നൈപുണിക്കും ഗവേഷണത്തിനും മികച്ച പരിഗണന നല്‍കിയും കേരളം നടപ്പിലാക്കിയ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ഈ നേട്ടം നേടുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്.

ഒട്ടേറെ പ്രതിസന്ധികള്‍ നിലനിന്നിരുന്ന ഈ കാലഘട്ടത്തിലും മികച്ച നേട്ടം കൈവരിക്കാന്‍ ആയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. സര്‍വകലാശാല - കോളജ് തല ഭരണനേതൃത്വം, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, IQAC, അനധ്യാപകര്‍ എന്നിവരടങ്ങുന്ന അക്കാദമിക് സമൂഹത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

SCROLL FOR NEXT