തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
നിയമസഭാംഗമായതിനാല്‍ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ശേഷാദ്രിനാഥന്‍ അറിയിച്ചു.
യുഡിഎഫിന് പവര്‍ കട്ടും വിവാദങ്ങളും തിരിച്ചടിയാകുമോ? വനിതകളുടെ സൗജന്യയാത്രയും വിപണി ഇടപെടലും എല്ലാം തെരഞ്ഞെടുപ്പില്‍ ജനത്തിന്റെ വിലയിരുത്തലാകും. തെറ്റു തിരുത്തല്‍ തുടങ്ങിയ സിപിഎമ്മിന് വോട്ടര്‍മാര്‍ കൈ കൊടുക്കുമോ? ഇനി ബിജെപിക്ക് ജയമുണ്ടോ തുടങ്ങിയ ആകാംക്ഷകളും തെരഞ്ഞെടുപ്പിനുണ്ട്. തെരഞ്ഞെടുപ്പിനായി 385 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates