ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും 
Kerala

'ആ പരാമര്‍ശം വേദനിപ്പിച്ചു, മുഖ്യമന്ത്രി മാപ്പു പറയണം'; ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

മത്സ്യത്തൊഴിലാളികളെ കാണാതായ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരത്ത്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും. ഇന്ന് രാവിലെ 10.45 ഓടെയാണ് മന്ത്രിമാരും വിഴിഞ്ഞം എംഎല്‍എ എം വിന്‍സെന്റും അടക്കമുള്ളവര്‍ വീട്ടിലെത്തിയത്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വേദനിപ്പിച്ചതായി ജോണിന്റെ മകള്‍ ജിജി പ്രതികരിച്ചു. ആ പദവിയിലിരുന്ന് അത് പറയരുതായിരുന്നു. ഉത്തരവാദിത്തപ്പെട്ട കസേരയില്‍ ഇരിക്കുന്നവരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണിത്. ഒരു സമൂഹത്തെ തന്നെ അവഹേളിക്കുന്നതാണിത്. വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും ജോണിന്റെ മകള്‍ പറഞ്ഞു.

'ജനപ്രതിനിധികളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതാണിത്. ഇനി പരാമര്‍ശങ്ങള്‍ നടത്തുമ്പോഴെങ്കിലും ഒരു വിഭാഗം ജനതയെ അടിച്ചമര്‍ത്തുന്ന രീതിയിലാകരുത്. അവരുടെ കൂടി വോട്ടാണ് നിങ്ങളുടെ കസേരകള്‍ എന്ന് മറക്കാതിരിക്കുക. മുഖ്യമന്ത്രി ഇവിടേക്ക് വരണമെന്നും കുടുംബക്കാരെ ആശ്വസിപ്പിക്കണമെന്നും പറയുന്നില്ല. അതിനേക്കാളുപരി രക്ഷാപ്രവര്‍ത്തനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ജിജി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ കാണാതായ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജോണിനെ കാണാതായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വീട്ടിലെത്തുന്നത്. ജോണിന്റെ കുടുംബത്തിന്റെ വിഷമം ഉള്‍ക്കൊള്ളുന്നുവെന്നും വേദനകളില്‍ പങ്ക് ചേരുന്നുവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന് നഷ്ടമായത് ഏറെ പ്രിയപ്പെട്ടതാണ്. പ്രതീക്ഷ നഷ്ടപ്പെടാതെ തിരച്ചില്‍ നടക്കുന്നുണ്ട്. കടല്‍ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളെ ചേര്‍ത്ത് തിരച്ചില്‍ നടത്തുമെന്നും ഇനിനുള്ള മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.

കടലില്‍ കാണാതായ 3 മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചിയാണ് 11ാം ദിവസവും തുടരുന്നത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തിരച്ചില്‍ നടത്തുന്നുണ്ട്. നീണ്ടകരയില്‍ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്.

Kerala’s Home Minister and Fisheries Minister visited the house of John, who went missing in Vizhinjam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങൾ നരേന്ദർ, കോച്ച് നരേന്ദർ, പ്രധാനമന്ത്രി നരേന്ദർ'; ആ പേര് വെറുപ്പിക്കുന്നുവെന്ന് പാക് താരം; പൊട്ടിച്ചിരിച്ച് മോദി

ബോക്‌സ് ഓഫീസിനെ ഇടിച്ചിട്ട് വിസ്മയയുടെ 'തുടക്കം'; മൂന്ന് നാളില്‍ ചിത്രം നേടിയത് എത്ര?

സർക്കാർ ചടങ്ങുകളിൽ 'തമിഴ് തായ് വാഴ്ത്ത്' തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി

രക്ഷാപ്രവർത്തനത്തിനായി മാതൃകയായി അമൃതാനന്ദമയി മഠം; ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിർമ്മിച്ച് നാവികസേനയ്ക്ക് കൈമാറി|VIDEO

പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി; ദൃശ്യങ്ങൾ എംഎൽഎയുടെ ഇൻസ്റ്റഗ്രാമിൽ