Suresh Babu 
Kerala

കൽപ്പാക്കം ആണവ നിലയത്തിന്റെ സിഎംഡിയായി മലയാളി; സുരേഷ് ബാബു ചുമതലയേറ്റു

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ് സുരേഷ് ബാബു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കല്‍പ്പാക്കം ആണവോര്‍ജ്ജ നിലയത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പി എ സുരേഷ് ബാബു ചുമതലയേറ്റു. തൃശൂര്‍ സ്വദേശിയാണ്. ആണവോര്‍ജ്ജ വകുപ്പിലെ ശാസ്ത്രജ്ഞനാണ്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (NPCIL) ഡയറക്ടര്‍ (HR) കൂടിയാണ് അദ്ദേഹം.

ആണവോര്‍ജ്ജ മേഖലയില്‍ 37 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള സുരേഷ് ബാബു, രാജ്യത്തെ പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളുടെയും പ്രഷറൈസ്ഡ് വാട്ടര്‍ റിയാക്ടറുകളുടെയും വികസനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

1988-ല്‍ തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് പൂര്‍ത്തിയാക്കി. 1989-ല്‍ ബാര്‍ക് (BARC) ട്രെയിനിംഗ് സ്‌കൂളില്‍ നിന്നും ആവോര്‍ജ്ജത്തില്‍ പരിശീലനം നേടി. മദ്രാസ് അറ്റോമിക് പവര്‍ സ്റ്റേഷനില്‍ 14 വര്‍ഷം വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു.

പിന്നീട് കൂടംകുളം ആണവനിലയത്തില്‍ സ്റ്റേഷന്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള പ്രധാന പദവികള്‍ വഹിച്ചു. 2022 ഫെബ്രുവരിയില്‍ എന്‍പിസിഐഎല്‍ (NPCIL) ഡയറക്ടറായി നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് ാരതീയ നാഭികീയ വിദ്യുത് നിഗം (ഭാവാനി) ലിമിറ്റഡിന്റെ സിഎംഡിയായി സുരേഷ് ബാബുവിന്റെ നിയമനം.

Malayali P. A. Suresh Babu has taken charge as the Chairman and Managing Director of the Kalpakkam Nuclear Power Plant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

400 അടിക്ക് മറുപടി 666 അടി; ലോകകപ്പ് പൂരത്തിന് മലബാറിൽ 'ഫ്ലെക്സ് യുദ്ധം' കനക്കുന്നു; ആവേശം വാനോളം -വിഡിയോ

'എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍..., കെ കരുണാകരന്‍ ഭരിച്ച കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ'; നിപയില്‍ കെ മുരളീധരന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

1.77 ലക്ഷം കോടി ഡോളറിന്റെ ഐപിഒ! മസ്‌കിന്റെ സ്പേസ്എക്സ് 4,400 ജീവനക്കാരെ കോടീശ്വരന്മാരാക്കും?

'ഉറക്കം വരാതിരിക്കുമ്പോൾ ഞാനൊരു ഹൊറർ സിനിമ കാണും; അപ്പോൾ തന്നെ എന്റെ മനസ് ശാന്തമാകും'

ഷു​ഗർ വരുമെന്ന് പേടിച്ച് ചോറ് ഉപേക്ഷിക്കേണ്ട, കഴിക്കുന്ന സമയമാണ് പ്രധാനം; പ്രീഡയബറ്റിക് അവസ്ഥയുള്ളവരുടെ ശ്രദ്ധയ്ക്ക്

SCROLL FOR NEXT