പത്മകുമാര്‍, അനിതാകുമാരി, അനുപമ 
Kerala

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പൊലീസ് കസ്റ്റഡി അപേക്ഷ ഇന്ന് നല്‍കിയേക്കും 

പ്രതികളെ പിടികൂടുന്ന സമയത്ത് അവര്‍ ഉപയോഗിച്ചിരുന്ന  കാര്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ  പൊലീസ്  ഇന്നു കൊട്ടാരക്കര കോടതിയില്‍ നല്‍കിയേക്കും. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 

പ്രതികളെ പിടികൂടുന്ന സമയത്ത് അവര്‍ ഉപയോഗിച്ചിരുന്ന  കാര്‍ അടൂര്‍ കെഎപി ക്യാംപില്‍ നിന്നു കൊട്ടാരക്കര റൂറല്‍ എസ്പി ഓഫിസില്‍ എത്തിച്ചു ശാസ്ത്രീയ പരിശോധനകള്‍ നടത്തി. വെളളിയാഴ്ച പിടിയിലായ പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്കാണ് ആദ്യം അയച്ചത്. പിന്നീട് ഡിഐജിയുടെ ഉത്തരവ് അനുസരിച്ചു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അഡ്മിഷന്‍ സെല്ലില്‍ പ്രവേശിപ്പിച്ച പത്മകുമാറിനെ ഇന്ന് ജയില്‍ മുറിയിലേക്ക് മാറ്റും.

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് അനിതകുമാരിയെയും മകളെയും താമസിപ്പിച്ചിരിക്കുന്നത്. 27നു വൈകിട്ടാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.  പിറ്റേന്ന് ഉച്ചയോടെ കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മുങ്ങിയ പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് കേരള പൊലീസ് പിടികൂടുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT