K K Rema 
Kerala

'കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച , രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ'

ടി പി ചന്ദ്രശേഖരന്റെ ചോരയ്ക്ക് വടകര പകരം ചോദിക്കുമെന്ന് വോട്ടെണ്ണലിന് മുന്നിൽ തന്നെ കെ കെ രമ വ്യക്തമാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ വിജയത്തോട് അടുക്കുമ്പോൾ, വൈകാരിക കുറിപ്പുമായി വടകരയിലെ ആർഎംപി സ്ഥാനാർത്ഥിയായ കെ കെ രമ. ടി പി ചന്ദ്രശേഖരന്റെ ചിത്രം സഹിതമാണ് കുറിപ്പ്. ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനം കൂടിയാണിന്ന്. വടകരയിൽ രമയുടെ ലീഡ് പതിനായിരം കടന്ന് മുന്നേറുകയാണ്.

പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !! കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു... രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ. എന്നാണ് കെ കെ രമ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ടി പി ചന്ദ്രശേഖരന്റെ ചോരയ്ക്ക് വടകര പകരം ചോദിക്കുമെന്ന് വോട്ടെണ്ണലിന് മുന്നിൽ തന്നെ കെ കെ രമ വ്യക്തമാക്കിയിരുന്നു. ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെ എത്തും എന്ന് രമ അഭിപ്രായപ്പെട്ടിരുന്നു. വടകരയിൽ രാഷ്ട്രീയ ജനതാദൾ സ്ഥാനാർത്ഥി എം കെ ഭാസ്‌കരൻ രണ്ടാം സ്ഥാനത്താണ്. അഡ്വ. കെ ദിലീപാണ് ബിജെപിയുടെ സ്ഥാനാർത്ഥി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!

ഇതു മതി !!

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു...

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.

As UDF nears a huge victory in the Kerala Assembly elections, KK Rema's Facebook post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റെഡ് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

'ഞാന്‍ കെട്ടിപ്പിടിച്ചത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ'; സംശയിച്ച് നിന്നപ്പോള്‍ നവ്യ പറഞ്ഞത്; ഓര്‍മ പങ്കിട്ട് സൈജു കുറുപ്പ്

'എന്റെ കണ്ണുകളിലേക്കല്ല, മുഖക്കുരുവിലേക്കാകും അവര്‍ നോക്കുക, പേടിച്ച് പുറത്തിറങ്ങാതായി'; സായ് പല്ലവി പറയുന്നു

വയനാട്ടിലും ആലപ്പുഴയിലും കാസർകോടും വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

മകന്റെ പാസിംഗ് ഔട്ട് പരേഡ് കാണാൻ വീൽചെയറിലെത്തി അച്ഛൻ; കണ്ണുനിറയ്ക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയായി ഐആർബി മൈതാനം