പാര്‍ട്ടിയെ ഞെട്ടിച്ച് സിപിഎം വിമതര്‍; സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും ലീഡ്

സിപിഎമ്മിന്റെ എച്ച് സലാമിനെയാണ് ജി സുധാകരന്‍ പിന്നിലാക്കിയത്
G Sudhakaran, T K Govindan, V Kunhikrishnan
G Sudhakaran, T K Govindan, V Kunhikrishnan
Updated on
1 min read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം. സിപിഎമ്മിലുണ്ടായിരുന്ന, പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ചു പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ഇതില്‍ പ്രധാനിയായ മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ 5900 ലേറെ ലീഡുമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. സിപിഎമ്മിന്റെ എച്ച് സലാമിനെയാണ് ജി സുധാകരന്‍ പിന്നിലാക്കിയത്.

G Sudhakaran, T K Govindan, V Kunhikrishnan
കരുത്ത് തെളിയിച്ച് മുസ്ലിം ലീഗ്, 23 സീറ്റില്‍ ലീഡ്

സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ കണ്ണൂരില്‍ പാര്‍ട്ടിയെ ഞെട്ടിച്ച് രണ്ടു മുതിര്‍ന്ന നേതാക്കളാണ് തെരഞ്ഞെടുപ്പില്‍ വിമതരായത്. ഇവര്‍ രണ്ടുപേരും ലീഡ് ചെയ്യുകയാണ്. തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിച്ചത്. ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുകയും ചെയ്തു.

അഞ്ചാം റൗണ്ട് വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ടി കെ ഗോവിന്ദന്‍ 6363 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പയ്യന്നൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്‍ 3884 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടു തട്ടിപ്പുമായി ബന്ധപ്പെട്ട്, എംഎല്‍എയായ ടി ഐ മധുസൂദനനെതിരെ ആരോപണം ഉയര്‍ത്തിയാണ് കുഞ്ഞികൃഷ്ണന്‍ സിപിഎമ്മുമായി ഇടഞ്ഞത്. സിറ്റിങ്ങ് എംഎല്‍എ മധുസൂദനനെ തന്നെയാണ് പയ്യന്നൂരില്‍ ഇത്തവണയും സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്.

G Sudhakaran, T K Govindan, V Kunhikrishnan
വിയര്‍ത്ത് പിണറായി വിജയന്‍, നാലാം റൗണ്ടിലും പിന്നില്‍; അബ്ദുള്‍ റഷീദിന് ലീഡ്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശിയെ യുഡിഎഫ് രംഗത്തിറക്കിയത്. വോട്ടെണ്ണല്‍ പുരോഗമിക്കവെ ഇടയ്ക്ക് ലീഡ് നേടിയ പി കെ ശശി ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. സിപിഎമ്മിന്റെ കെ പ്രേംകുമാറാണ് ഇടതു സ്ഥാനാര്‍ത്ഥി. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ സുരേഷിനെയാണ് യുഡിഎഫ് പിന്തുണച്ചത്. സിപിഎമ്മിന്റെ സിറ്റിങ്ങ് എംഎല്‍എ എ പ്രഭാകരനാണ് മലമ്പുഴയില്‍ ലീഡ് ചെയ്യുന്നത്.

Summary

Kerala Assembly Election Result 2026 : UDF experiment in supporting CPM rebels is a success

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com