കെകെ ശൈലജ /ഫയൽ 
Kerala

'ഇയാള് നമ്മളെ കൊഴപ്പത്തിലാക്കും'; ജലീലിനെതിരെ നിയമസഭയില്‍  കെകെ ശൈലജയുടെ ആത്മഗതം

മൈക്ക് ഓണാണെന്ന കാര്യം കെകെ ശൈലജ  അറിഞ്ഞിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭയില്‍ കെടി ജലീല്‍ സംസാരിക്കുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ നമ്മളെ കൊഴപ്പത്തിലാക്കുമെന്ന് കെകെ ശൈലജയുടെ ആത്മഗതം. എന്നാല്‍ മൈക്ക് ഓണാണെന്ന കാര്യം കെകെ ശൈലജ  അറിഞ്ഞിരുന്നില്ല. പറഞ്ഞത് അല്‍പ്പം ഉറക്കെയായിപ്പോയി. ശൈലജുടെ ടീച്ചറുടെ വാക്കുകളുടെ വീഡിയോയും പുറത്തുവന്നു.

ലോകായുക്തനിയമഭേദഗതി സഭ പരിഗണിക്കുന്നതിനിടെ കെകെ ശൈലജ സംസാരിക്കുകയായിരുന്നു. അതിനിടെ കെടി ജലീലില്‍ സംസാരിക്കാനായി തുടങ്ങിയപ്പോഴാണ് ശൈലജ ടീച്ചറുടെ ആത്മഗതം. നേരത്തെ ലോകായുക്തയുടെ നടപടിയെ തുടര്‍ന്ന് ജലീല്‍ കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു. 

കെടി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആര്‍ എസ് എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയില്‍ തിരുവല്ല കോടതിയാണ് മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

മുന്‍ മന്ത്രി എ സി മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നടത്തിയ കശ്മീര്‍ യാത്രക്ക് പിന്നാലെ ജലീല്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍ ഇന്ത്യന്‍ അധിനിവേശ ജമ്മു കശ്മീരാണെന്ന പോസ്റ്റിലെ പരാമര്‍ശമാണ് വിവാദമായത്.

പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കാശ്മീര്‍ എന്നറിയപ്പെടുന്നുവെന്നും പോസ്റ്റിലുണ്ട്. പാക് അധിനിവേശ കശ്മീരില്‍ പാകിസ്ഥാന്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന കുറിപ്പിലെ വരികള്‍ പരോക്ഷമായി പാകിസ്ഥാനെ പുകഴ്ത്തലാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക