കെ എം ഷാജി/ഫയല്‍ ചിത്രം 
Kerala

'ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്, എതിരഭിപ്രായം പറയുന്നവരെ കൊലപ്പെടുത്തുന്നവർക്ക് മനസിലാവില്ല'; കെ എം ഷാജി

ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുസ്ലീം ലീ​ഗ് പ്രതിസന്ധിയിൽ പ്രതികരണവുമായി കെ എം ഷാജി. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് മുസ്ലീം ലി​ഗിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ഷാജി ഫേയ്സ്ബുക്കിൽ കുറിച്ചത്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ലെന്നും കുറിക്കുന്നു. 

ഷാജിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. 
വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്.
ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ്.
ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം.
എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം: കൊലപാതക ദൃശ്യങ്ങൾ കൊച്ചുമകൾ കണ്ടത് വിഡിയോ കോളിൽ; ഐഫോണിനും ബൈക്കിനുമായി കൊടുംക്രൂരത

ടോക്‌സിക്കിന്റെ വിജയത്തിന് 'തല മുണ്ഡനം' ചെയ്ത് നയന്‍താര; ക്ഷേത്ര ദര്‍ശനത്തിന്റെ യഥാര്‍ത്ഥ കഥ ഇങ്ങനെ

നീലപ്പട്ടുടുത്ത് മൂന്നാറിന്റെ ചൊക്രമുടി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലക്കുറിഞ്ഞി വസന്തം|VIDEO

പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ അവസരം; കുക്ക്,ക്ലീനർ, ഫയർ എഞ്ചിൻ ഡ്രൈവർ വരെ ഒഴിവുകൾ, ബംഗളുരുവിലും നിയമനം

'ഭാരമെടുക്കുമ്പോൾ ശ്വാസം പിടിച്ചുവയ്ക്കാറുണ്ടോ?' ഹെർണിയ പൊട്ടെന്നൊരു ദിവസം ഉണ്ടാകുന്ന രോ​ഗമല്ല, ശീലങ്ങളിൽ ശ്രദ്ധിക്കണം