ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം 
Kerala

ജനുവരി 18 മുതല്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം, മാറ്റങ്ങള്‍ അറിയാം

എറണാകുളം ജംങ്ഷന്‍-ഷൊര്‍ണൂര്‍ സ്‌പെഷല്‍ സര്‍വീസ് (06018) ജനുവരി 18, 25 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സാങ്കേതിക ജോലികള്‍ നടക്കുന്നതിനാല്‍ ഈ മാസം 18 മുതല്‍ ചില ദിവസങ്ങളില്‍ തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ചില സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തു.

എറണാകുളം ജംങ്ഷന്‍-ഷൊര്‍ണൂര്‍ സ്‌പെഷല്‍ സര്‍വീസ് (06018) ജനുവരി 18, 25 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കി.

19ാം തിയതി റദ്ദാക്കിയ ട്രെയിനുകള്‍: ഷൊര്‍ണൂര്‍-എറണാകുളം ജംങ്ഷന്‍ സ്‌പെഷല്‍ സര്‍വീസ് (06017), ഗുരുവായൂര്‍- എറണാകുളം ജംങ്ഷന്‍ പാസഞ്ചര്‍ (06439), കോട്ടയം-എറണാകുളം ജംങ്ഷന്‍ പാസഞ്ചര്‍ (06434).

18, 25 ദിവസങ്ങളില്‍ ഭാഗികമായി റദ്ദാക്കിയത്: ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനും ഇടയില്‍ സര്‍വീസില്ല. ഇതേ ദിവസങ്ങളിലെ ചെന്നൈ സെന്‍ട്രല്‍- ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22639) പാലക്കാട് വരെയാകും സര്‍വീസ്. തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (16342) എറണാകുളം ജംങ്ഷന്‍ വരെയാകും സര്‍വീസ്. കാരയ്ക്കല്‍- എറണാകുളം ജംങ്ഷന്‍ എക്‌സ്പ്രസ് (16187) പാലക്കാട്ട് സര്‍വീസ് അവസാനിപ്പിക്കും. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസ് (16327) ആലുവ വരെയാകും സര്‍വീസ്.

19, 26 തീയതികളില്‍ ഭാഗികമായി റദ്ദാക്കിയവ: ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22640) വൈകിട്ട് 7.50നു പാലക്കാട്ടു നിന്നാകും സര്‍വീസ് തുടങ്ങുക. എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) തൃശൂരില്‍ നിന്നു രാവിലെ 7.16നു സര്‍വീസ് തുടങ്ങും. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ രണ്ടു ദിവസവും സര്‍വീസില്ല. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16341) എറണാകുളം ജംങ്ഷനില്‍ നിന്നു രാവിലെ 5.20നാകും പുറപ്പെടുക. എറണാകുളം ജംങ്ഷന്‍-കാരയ്ക്കല്‍ എക്‌സ്പ്രസ് (16188) പാലക്കാട്ടു നിന്നു പുലര്‍ച്ചെ 1.40നാകും സര്‍വീസ് തുടങ്ങുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT