train restrictions പ്രതീകാത്മക ചിത്രം
Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; അറിയാം ഈ മാസത്തെ ട്രെയിന്‍ നിയന്ത്രണം

ഈ മാസത്തെ ട്രെയിന്‍ നിയന്ത്രണം പ്രഖ്യാപിച്ച് തിരുവനന്തപുരം ഡിവിഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ മാസത്തെ ട്രെയിന്‍ നിയന്ത്രണം പ്രഖ്യാപിച്ച് തിരുവനന്തപുരം ഡിവിഷന്‍. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) 7 മുതല്‍ 10 വരെയും 11 മുതല്‍ 27 വരെയും കോട്ടയം വഴിയായിരിക്കും ഓടുക.

കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കും. ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22207) 9, 16, 23 തീയതികളില്‍ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ എക്സ്പ്രസ് (16127) 3, 10 തീയതികളില്‍ അരമണിക്കൂറും 5, 7, 14 തീയതികളില്‍ ഒന്നരമണിക്കൂറും 8, 12 തീയതികളില്‍ 50 മിനിട്ടും 9, 13 തീയതികളില്‍ ഒരുമണിക്കൂറും 16ന് 20 മിനിട്ടും 20, 23, 26 തീയതികളില്‍ 2.15 മണിക്കൂറും വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു.

Know this month's train restrictions, Attention passengers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹരിപ്പാട് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചു, മന്ത്രി റിപ്പോർട്ട് തേടി; ഡയാലിസിസ് യൂണിറ്റ് അടച്ചു

സംസ്ഥാന ബജറ്റ് 29 ന്, സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചേക്കും; നിയമസഭ സമ്മേളനം 20 മുതല്‍

കിട്ടിയ ഈത്തപ്പഴവും പുതപ്പും വരെ പങ്കുവച്ച മണിച്ചേട്ടന്‍; 19 -ാം വയസില്‍ ആദ്യ വിദേശയാത്ര; ഓര്‍മകളിലൂടെ ടിനി ടോം

പുതുവർഷത്തിൽ ടോപ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 99,000ന് മുകളില്‍

ആഴ്ചയിൽ ഒരിക്കലെങ്കിലും ഇവ കഴുകാൻ മറക്കരുതേ

SCROLL FOR NEXT