വെടിവെയ്പ്പ് നടന്ന കുണ്ടന്നൂരിലെ ബാറിന്റെ ദൃശ്യം 
Kerala

കൊച്ചി ബാറിലെ വെടിവെപ്പ്: രണ്ടുപേര്‍ പിടിയില്‍

മദ്യപിച്ച് ബിൽ തുക കൊടുത്ത ശേഷം മടങ്ങുന്നതിനിടെ പ്രകോപനം ഒന്നുമില്ലാതെ ഒരാൾ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി കുണ്ടന്നൂര്‍ ബാര്‍ ഹോട്ടലിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ പിടിയില്‍. എഴുപുന്ന സ്വദേശി റോജന്‍, സുഹൃത്ത് അഭിഭാഷകനായ ഹെറാള്‍ഡ് എന്നിവരാണ് പിടിയിലായത്. മരട് പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു കുണ്ടന്നൂരിലെ 'ഓജീസ് കാന്താരി' എന്ന ബാര്‍ ഹോട്ടലില്‍ വെടിവയ്പ്പുണ്ടായത്. മദ്യപിച്ച് ബിൽ തുക കൊടുത്ത ശേഷം മടങ്ങുന്നതിനിടെ പ്രകോപനം ഒന്നുമില്ലാതെ ഒരാൾ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണ നിറയൊഴിച്ചു. ജീവനക്കാർ സ്തംഭിച്ചു നിൽക്കെ ഇവർ ഓട്ടോയിൽ കയറി പോയി. 

ഉച്ചയ്ക്ക് മൂന്നരയോടെ സംഭവമുണ്ടായിട്ടും രാത്രി ഏഴു മണിയോടെ മാത്രമാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പൊലീസ് അടച്ചുപൂട്ടി. ഹോട്ടലില്‍ ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും. സിസിടിവി ദ്യശ്യങ്ങളിൽനിന്ന് യുവാക്കളുടെ ചിത്രം ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ പിടിയിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ