ചിത്രം: എക്‌സ്പ്രസ് 
Kerala

കൊച്ചി കോര്‍പ്പറേഷന്‍ സംഘര്‍ഷം; രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍, പിടികൂടിയത് മൂന്നാറില്‍ നിന്ന്

കോര്‍പ്പറേഷന്‍ സെക്രട്ടറിയെ മര്‍ദിച്ച കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോര്‍പ്പറേഷന്‍ സെക്രട്ടറിയെ മര്‍ദിച്ച കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍. സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ സംഘടനാ ഭാരവാഹിയായ ജെറിന്‍ ജെസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ ഇവരെ മൂന്നാറില്‍ നിന്നാണ് പിടികൂടിയത്. 

ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധത്തിനിടെയാണ് വ്യാപക അക്രമമുണ്ടായത്. ഓഫീസിലെത്തിയ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുല്‍ ഖാദറിനെയും ക്ലാര്‍ക്ക് വിജയകുമാറിനെയും വളഞ്ഞിട്ട് തല്ലി. രാവിലെ ഓഫീസിലെത്തിയ മറ്റൊരു ജീവനക്കാരനെ ഓടിച്ചിട്ട് ചവിട്ടുകയാണുണ്ടായത്. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. 

ഉദ്ഘാടന ചടങ്ങില്‍ സുധാകരന്‍ സംസാരിക്കുമ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തുന്നുണ്ടായിരുന്നു. വൈകിട്ട് അഞ്ച് മണി വരെയായിരുന്നു ഉപരോധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT