Kochi Congress Leaders pressmeet ഫെയ്സ്ബുക്ക്
Kerala

കൊച്ചി കോര്‍പ്പറേഷൻ : കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍

സംവരണത്തിനും അപ്പുറത്ത് വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 40 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ന​ഗരസഭയിൽ 65 സീറ്റിൽ കോൺ​ഗ്രസ് മത്സരിക്കും. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍ മത്സരിക്കും. ജനറല്‍ സീറ്റില്‍ കൂടി വനിതകളെ പരിഗണിക്കുന്നുണ്ടെന്നും, സംവരണത്തിനും അപ്പുറത്ത് വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ മേയര്‍ ടോണി ചമ്മിണി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ടി ജെ വിനോദ് എംഎല്‍എ, ദീപ്തി മേരി വര്‍ഗീസ്, അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. യുവാക്കളും പരിചയസമ്പന്നരും അടക്കം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകും. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ഉണ്ടാകുമോയെന്ന ചോദ്യത്തോട്, നമുക്ക് നോക്കാം എന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഫോര്‍ട്ടുകൊച്ചി ഒന്നാം ഡിവിഷനില്‍ മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു വീണ്ടും ജനവിധി തേടും. മൂന്നാം ഡിവിഷന്‍ ഈരവേലിയില്‍ റഹീന റഫീഖ്, നാലാം ഡിവിഷന്‍ കരിപ്പാലം- മുന്‍ കൗണ്‍സിലര്‍ കെ എം മനാഫ്, എട്ടാം ഡിവിഷന്‍ കരുവേലിപ്പടിയില്‍ കവിത ഹരികുമാര്‍, ഒമ്പതാം ഡിവിഷന്‍ ഐലന്‍ഡ് നോര്‍ത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ എന്നിവര്‍ മത്സരിക്കും.

11-ാം ഡിവിഷന്‍ എറണാകുളം സൗത്തില്‍ മുന്‍ കൗണ്‍സിലര്‍ കെവിപി കൃഷ്ണകുമാര്‍, ഗാന്ധിനഗര്‍ 12-ാം ഡിവിഷന്‍ നിര്‍മല ടീച്ചര്‍, എറണാകുളം സെന്‍ട്രല്‍ 14-ാം ഡിവിഷന്‍ മുന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, 15-ാം ഡിവിഷന്‍ എറണാകുളം നോര്‍ത്ത് ടൈസണ്‍ മാത്യു, 16-ാം ഡിവിഷന്‍ കലൂര്‍ സൗത്ത് മുന്‍ കൗണ്‍സിലര്‍ എം ജി അരിസ്‌റ്റോട്ടില്‍, 19-ാം ഡിവിഷന്‍ അയ്യപ്പന്‍കാവില്‍ ദീപക് ജോയി, 20-ാം ഡിവിഷന്‍ പൊറ്റക്കുഴിയില്‍ അഡ്വ. സെറീന ജോര്‍ജ് എന്നിവര്‍ മത്സരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Congress' first phase candidate list for Kochi Corporation announced. 40 candidates announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഭൂരിപക്ഷം പ്രവചിച്ച് എക്‌സിറ്റ് പോള്‍

'ഓരോ കുടുംബത്തിനും ഒപ്പമുണ്ടാകും'; ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

വൈറലാവാന്‍ ട്രെയിനില്‍ കുളിക്കുന്ന റീല്‍; യുവാവിനെതിരെ കേസെടുത്ത് റെയില്‍വേ- വിഡിയോ

ബിഹാര്‍ വീണ്ടും എന്‍ഡിഎയ്‌ക്കൊപ്പമെന്ന് എക്‌സിറ്റ്‌പോള്‍; ഒടുവില്‍ വാസു അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എന്‍ വാസു ജയിലിലേക്ക്; 24 വരെ റിമാന്‍ഡ് ചെയ്തു

SCROLL FOR NEXT