ടെലിവിഷന്‍ ദൃശ്യം 
Kerala

മംഗള വനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ അജ്ഞാതന്റെ മൃതദേഹം; കമ്പി തുളഞ്ഞു കയറി നഗ്നമായ നിലയില്‍

പൊലീസ് അന്വേഷണം ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മംഗള വനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗെയ്റ്റിലെ കമ്പി ശരീരത്തില്‍ തുളഞ്ഞു കയറിയ നിലയിലാണ് മധ്യവസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നഗ്‌നമാണ്. പൊലീസ് സ്ഥലത്തെത്തി.

പത്തടിയോളം ഉയരമുള്ള ഗെയ്റ്റിനു മുകളില്‍ കമ്പി തുളഞ്ഞു കയറി തൂങ്ങിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. ഗെയ്റ്റ് കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണോ മറ്റു ദുരൂഹതകളുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. അര്‍ധ രാത്രിയിലാണ് സംഭവം നടന്നത് എന്നാണ് വിവരം.

സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല