കൊച്ചി മെട്രോ, ഫയല്‍ ചിത്രം 
Kerala

കല്യാണ ഷൂട്ട് ഓടുന്ന മെട്രോ ട്രെയിനിൽ ആക്കിയാലോ? വാടക 5000 രൂപ മുതൽ

ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വിവാഹത്തേക്കാൾ വിവാഹവിഡിയോ കളറാകണം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇതിനായി എത്ര റിസ്കെടുക്കാനും അവർ തയാറാകും. സേവ് ദി ഡേറ്റിനും വിവാഹവിഡിയോക്കും ലൊക്കേഷൻ തിരഞ്ഞു നടക്കുകയാണെങ്കിൽ നേരെ കൊച്ചിയിലേക്ക് വണ്ടി കയറിക്കോ. കൊച്ചി മെട്രോ തന്നെ നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. വിവാഹഷൂട്ടിങ്ങിനായി കൊച്ചി മെട്രോ ട്രെയിനുകളും സ്റ്റേഷനുമാണ് വാടകയ്ക്കു നൽകുന്നത്. 

കൊച്ചി മെട്രോയെ ലാഭത്തിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു നടപടി. ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം. ആലുവയിൽ നിന്നു പേട്ടയിലേക്കും തിരിച്ചും സഞ്ചരിച്ചു ഷൂട്ട് ചെയ്യാം. ഓരോന്നിനും പ്രത്യേക നിരക്കുകൾ നൽകണമെന്നു മാത്രം.

നിശ്ചലമായ ട്രെയിനിലെ ഒരു കോച്ചിൽ 2 മണിക്കൂർ നേരം ഷൂട്ട് ചെയ്യണമെങ്കിൽ 5,000 രൂപയാണു നിരക്ക്. മൂന്നു കോച്ചാണെങ്കിൽ 12,000 രൂപ. സഞ്ചരിക്കുന്ന ട്രെയിനാണെങ്കിൽ ഒരു കോച്ചിന് 8,000 രൂപ. മൂന്നു കോച്ചാണെങ്കിൽ 17,500 രൂപ. ഇതിനു പുറമേ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒരു കോച്ചിനു 10,000 രൂപയും 3 കോച്ചുകൾക്ക് 25,000 രൂപയും നൽകണം. ഷൂട്ടിങ്ങിനു ശേഷം ഈ പണം തിരികെ ലഭിക്കും.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT