കൊച്ചി മെട്രോ, ഫയല്‍ ചിത്രം 
Kerala

പണിമുടക്കില്ല; കൊച്ചി മെട്രോ സർവീസ് നടത്തും 

പണിമുടക്ക് ദിവസങ്ങളായി ഇന്നും നാളെയും മെട്രോ സർവീസ് തടസ്സപ്പെടില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിൽ കൊച്ചി മെട്രൊ സർവീസ് നടത്തും. പണിമുടക്ക് ദിവസങ്ങളായി ഇന്നും നാളെയും മെട്രോ സർവീസ് തടസ്സപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു. കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ, ടാക്സി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, കെടിയുസി, യുടിയുസി തുടങ്ങി പത്തോളം സംഘടനകളാണ് പണിമുടക്കുന്നത്. ട്രെയിൻ ഗതാഗതം തടസപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ വിഭാഗത്തെയും സമരം ബാധിക്കില്ല. പാൽ, പത്രം, ആശുപത്രികൾ, എയർപോർട്ട്, ഫയർ ആൻറ് റെസ്ക്യൂ എന്നീ അവശ്യസർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്, കർഷകസംഘടനകൾ, മത്സ്യ വിപണന മേഖല, സഹകരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ തുടങ്ങി നൂറിൽപ്പരം അനുബന്ധ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പെട്രോൾ പമ്പ് ജീവനക്കാരുടെ സംഘടനകളും സമരത്തിന്റെ ഭാഗമാകും.

തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങൾ.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT