കോടിയേരി ബാലകൃഷ്ണൻ / ടെലിവിഷൻ ദൃശ്യം 
Kerala

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതില്‍ ദുരുഹത: കോടിയേരി ബാലകൃഷ്ണന്‍

സിപിഐ കൂടി ഉള്‍പ്പെട്ട ഇടതുമുന്നണി പ്രകടനപത്രികയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതില്‍ ദുരുഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവാഹപ്രായം ഇപ്പോള്‍ 21 ആക്കേണ്ട കാര്യമില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ ദുരുഹതയുണ്ട്. ഇക്കാര്യത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പം ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടുപോകില്ല. പദ്ധതിയില്‍ ഇടതുമുന്നണിയില്‍ എതിര്‍പ്പില്ല. സിപിഐയും കെ റെയിലിന് എതിരല്ല. കാനം രാജേന്ദ്രന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ കൂടി ഉള്‍പ്പെട്ട ഇടതുമുന്നണി പ്രകടനപത്രികയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. 

എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ്

എല്‍ഡിഎഫ് പരസ്യമായി കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ്. അതിന് വ്യത്യസ്തമായി ഒരു നിലപാട് ഇടതുമുന്നണിയിലെ ഘടകകക്ഷി ഇതുവരെ എടുത്തിട്ടില്ല. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിന്, ചര്‍ച്ച ഏതുകാര്യത്തിനും ആകാമല്ലോ എന്നായിരുന്നു കോടിയേരിയുടെ മറുപടി. സംശയം ആര്‍ക്കും ഉന്നയിക്കാം. സംശയം ദുരീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ സന്നദ്ധരുമായിരിക്കും. പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു. 

കോണ്‍ഗ്രസ് നിലപാട് പുനഃപരിശോധിക്കണം

കെ റെയില്‍ പദ്ധതി ഇപ്പോള്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോള്‍? എന്നു കോടിയേരി ചോദിച്ചു. അതുകൊണ്ട് കോണ്‍ഗ്രസ് അവരുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി പ്രതിപക്ഷം സഹകരിക്കണം. എന്തെങ്കിലും സംശയങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മറുപടിയോ വിശദീകരണമോ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. പദ്ധതിയെ എതിര്‍ക്കുന്ന നിലപാട് എടുക്കുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു. 

തരൂരിന് നിഷേധാത്മക നിലപാടില്ല

കെ റെയില്‍ പദ്ധതിയില്‍ ശശി തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതു നിലപാടാണ്. വികസനത്തില്‍ തരൂരിന് നിഷേധാത്മക നിലപാടില്ല. ഘടകകക്ഷികള്‍ ഉള്‍പ്പെടെ ആരുമായും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ലീഗിനെതിരായ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം പിന്‍വലിക്കില്ല. അധികാരം പോയതാണ് ലീഗ് തീവ്ര നിലപാടിലേക്ക് പോകാന്‍ കാരണം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ലീഗ് ഇത്തരം വര്‍ഗീയ നിലപാട് സ്വീകരിക്കാറുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലിം ലീഗിന് ജിന്നാ ലീഗിന്റെ നിലപാടാണെന്ന് കഴിഞ്ഞദിവസം ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി വിമര്‍ശിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT