Police പ്രതീകാത്മക ചിത്രം
Kerala

ചടയമംഗലത്ത് 13-കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ, ഇടപെട്ട് മുഖ്യമന്ത്രി

പ്രതിയെ എത്രയും വേഗം അറസ്റ്റു ചെയ്യാനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊല്ലം: ചടയമംഗലത്ത് 13-കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം. മദ്യലഹരിയിൽ കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ചടയമംഗലം കുരിയോടിൽ ഇന്നലെ രാത്രിയാണ് ക്രൂര സംഭവം അരങ്ങേറിയത്. യാതൊരു കാരണവുമില്ലാതെ രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. കുട്ടിയെ ഇഷ്ടമില്ലാത്തതാണ് ക്രൂരതയ്ക്ക് കാരണമെന്നും അമ്മ പറയുന്നു.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറൽ എസ്.പി., ചടയമംഗലം എസ്.എച്ച്.ഒ., ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽനിന്ന് കമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്. പ്രതിയെ എത്രയും വേഗം അറസ്റ്റു ചെയ്യാനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയും നിർദേശം നൽകി. റൂറൽ എസ്‌പിയുമായി ഫോണിൽ സംസാരിച്ചാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ മന്ത്രി ബിന്ദു കൃഷ്ണയും നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം റൂറൽ എസ്പിയും ചൈല്‍ഡ്‌ലൈനും വിഷയം അന്വേഷിക്കും. ഇത്തരം അതിക്രമങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

A 13-year-old boy was brutally beaten by his intoxicated stepfather in Chadayamangalam, Kollam, prompting the State Commission for Protection of Child Rights to register a suo motu case and ministers to order strict legal action.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറ് വിക്കറ്റ് പിഴുത് മാറ്റ് ഹെൻ‌റി; ഇന്ത്യ 89ന് പുറത്ത്; കിവികള്‍ക്ക് റെക്കോര്‍ഡ് വിജയം

താരൻ വീണ്ടും വീണ്ടും വരുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റിനോക്കൂ

എല്ലാ സേവനങ്ങളും ലഭ്യം; ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം തുറന്നു

എട്ട് വർഷമായി ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ല; മദ്യപാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രുതി ഹാസൻ

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തില്‍ മഴയ്ക്ക് സാധ്യത