അറസ്റ്റിലായ സ്വീറ്റി, വിഷ്ണു/വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

ഭാര്യയുമായുള്ള കിടപ്പറദൃശ്യങ്ങളും വിറ്റു; വീഡിയോ പകർത്തിയത് പെൺകുട്ടിയെക്കൊണ്ട് ; ഈടാക്കിയത് 2000 രൂപ വരെ

ലൈംഗികദൃശ്യങ്ങള്‍ക്ക് 500 മുതല്‍ 2,000 രൂപ വരെ പ്രതികൾ ഈടാക്കിയിരുന്നതായും പൊലീസ് കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ട്യൂഷന്‍ എന്ന പേരിൽ പതിനഞ്ചുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ വിറ്റ കേസിൽ അറസ്റ്റിലായ ദമ്പതികൾ സ്വന്തം   കിടപ്പറദൃശ്യങ്ങളും വിൽപ്പന നടത്തിയതായി സൂചന. പീഡനത്തിന് ഇരയായ പെൺകുട്ടിയെക്കൊണ്ടാണ് ഭാര്യയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പകർത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ സര്‍വീസ് അക്കൗണ്ട് തുറന്ന് ഇതുവഴിയാണ് ലൈംഗികദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.

പീഡനക്കേസിൽ കുളത്തൂപ്പുഴ സാംനഗര്‍ കാഞ്ഞിരോട്ടുകുന്ന് വിഷ്ണുഭവനില്‍ വിഷ്ണു (33), ഭാര്യ സ്വീറ്റി (21) എന്നിവരാണ് കഴിഞ്ഞദിവസം കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് വിഷ്ണു പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിനിടെയാണ് ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ വിഷ്ണു വിവാഹം കഴിക്കുന്നത്. 

വീടുനിര്‍മാണം നടക്കുന്നതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനുസമീപം വാടകയ്ക്ക് താമസം ആരംഭിച്ചു. പിന്നീട് ട്യൂഷനെടുക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ വാടകവീട്ടില്‍ എത്തിച്ചും പീഡനം തുടരുകയായിരുന്നു. ആദ്യം സ്വീറ്റി എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പങ്കാളിയാകുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സ്വീറ്റി പകർത്തി. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തു. 

ലൈംഗികദൃശ്യങ്ങള്‍ക്ക് 500 മുതല്‍ 2,000 രൂപ വരെ പ്രതികൾ ഈടാക്കിയിരുന്നതായും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ്  സംഭവത്തെക്കുറിച്ച് പുറം ലോകം വിവരമറിയുന്നത്.  പ്രതികളുമായി സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ടിരുന്നവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. എത്ര പേർക്ക് ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നൽകിയെന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. പീഡന ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരും കുടുങ്ങിയേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

'മഴ'യിൽ അഫ്​ഗാൻ 'ഷോക്ക്'! 349 റണ്‍സ് തൂക്കിയിട്ടും ഇന്ത്യ എ തോറ്റു

ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം കീഴ്ശാന്തി മരിച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; ആറും എട്ടും വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

'വിശ്വാസം നഷ്ടപ്പെട്ടു'; പാലാ ന​ഗരസഭയിലെ ഭരണ പ്രതിസന്ധി; 5 കോൺ​ഗ്രസ് കൗൺസിലർമാർ നേതൃത്വത്തിനു കത്തയച്ചു

SCROLL FOR NEXT