പ്രതി നിസാമുദ്ദീന്‍ / ടെലിവിഷന്‍ ചിത്രം 
Kerala

ഷെയര്‍ ചാറ്റിലൂടെ പരിചയം, കടുത്ത പ്രണയം ; വീട്ടമ്മയായ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതി പിടിയില്‍

ഫാസ്റ്റ്ഫുഡ് ഷോപ്പുകളില്‍ ഷവര്‍മ പാചകം ചെയ്യുന്നതാണ് നിസാമുദ്ദീന്റെ ജോലി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ല ചവറ മുകുന്ദപുരം കൊല്ലേത്ത് പുത്തനഴ വീട്ടില്‍ നിസാമുദ്ദീന്‍ ആണ് പിടിയിലായത്. യുവതിയെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഷെയര്‍ ചാറ്റിലൂടെയാണ് ഒരു കുട്ടിയുടെ അമ്മയായ യുവതിയെ പ്രതി പരിചയപ്പെടുന്നത്. തുടര്‍ന്ന് നിസാമുദ്ദീന്‍ കഴിഞ്ഞ ഫെബ്രുവരി 19ന് കൊണ്ടോട്ടിയിലെത്തി. കടുത്ത പ്രണയത്തിലായ യുവതി നിസാമുദ്ദീനൊപ്പം പോകാന്‍ തീരുമാനിച്ചു. 

പുലര്‍ച്ചെ ബൈക്കുമായെത്തി  എറണാകുളത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊച്ചിയിലും കൊല്ലത്തും ആലപ്പുഴയിലും കോഴിക്കോടും താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കി. ലോഡ്ജുകളില്‍ മുറിയെടുത്തായിരുന്നു പീഡനം. കുടുംബം പരാതി നല്‍കിയെന്ന് വിവരം ലഭിച്ചതോടെ ഏഴാം ദിവസം യുവതിയെ കൊണ്ടോട്ടിയില്‍ ഇറക്കി വിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. 

ഫാസ്റ്റ്ഫുഡ് ഷോപ്പുകളില്‍ ഷവര്‍മ പാചകം ചെയ്യുന്നതാണ് പ്രതിയുടെ ജോലി. നിസാമുദ്ദീന്‍ തിരുവനന്തപുരത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ഫോണ്‍ നമ്പര്‍ ഇടക്കിടെ മാറ്റിയും പ്രതി പൊലീസിനെ കബളിപ്പിച്ചു. കാസര്‍കോട് ചെറുവത്തൂരിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് നിസാമുദ്ദീനെ അറസ്റ്റ് ചെയ്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT