Koodalmanikyam temple kazhakam appointment update 
Kerala

കൂടല്‍മാണിക്യം ക്ഷേത്രം: കെ എസ് അനുരാഗിന് നിയമന ഉത്തരവ് നല്‍കാൻ തീരുമാനം, തടസം നീങ്ങിയെന്ന് ദേവസ്വം ഭരണസമിതി

ചേര്‍ത്തല സ്വദേശി കെ എസ് അനുരാഗിന് രണ്ട് ദിവസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കുമെന്ന് കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ ചേര്‍ത്തല സ്വദേശി കെ എസ് അനുരാഗിനെ നിയമിക്കാന്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ തീരുമാനം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമിച്ച കെ എസ് അനുരാഗിന് രണ്ട് ദിവസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കുമെന്നും കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അറിയിച്ചു. കഴകം തസ്തികയിലേക്ക് റാങ്ക് പട്ടികയില്‍ നിന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് നിയമന തടസ്സങ്ങള്‍ നീങ്ങിയത്.

നിയമനം വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ക്ക് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ദേവസ്വം ചെയര്‍മാന്‍ അഡ്വ. സി കെ ഗോപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ കെ എസ് അനുരാഗിന് നിയമന ഉത്തരവ് പോസ്റ്റലായി അയച്ച് നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ദേവസ്വം ഭരണസമിതി യോഗത്തില്‍ അംഗങ്ങളായ ഡോ മുരളി ഹരിതം, രാഘവന്‍ മുളങ്ങാടന്‍, അഡ്വ കെ ജി അജയകുമാര്‍, വി സി പ്രഭാകരന്‍, കെ ബിന്ദു, അഡ്മിനിസ്‌ട്രേറ്റര്‍ ജി എസ് രാധേഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടംബത്തിന്റെ വാദം പരിഗണിക്കാതെയാണ് ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ടി വി ഹരികൃഷ്ണന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍കളാണ് ഹൈക്കോടതി തള്ളിയത്.

The Devaswom Governing Council meeting decided to appoint Cherthala native KS Anurag as the Kazhakam of the Irinjalakuda Koodalmanikyam temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT