അപകടത്തിന്റെ സിസിടിവി ദൃശ്യം 
Kerala

പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് പോകുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

കോട്ടയം കിടങ്ങൂര്‍ സെന്റ് മേരിസ് കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം കിടങ്ങൂര്‍ സെന്റ് മേരിസ് കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തുള്ളവരുടെ മേല്‍ ഇടിച്ചുകയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിന്ന് നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഉടന്‍ തന്നെ പരിക്കേറ്റവരെ അവിടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചു. വാഹനം ഓടിച്ച ആള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT