ശാലിനി അംബുജാക്ഷന്‍ 
Kerala

ഗുളിക കഴിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായി; കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സ പിഴവെന്ന് പരാതി

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതായി ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷന്‍ (49) അണ് മരിച്ചത്. ഇന്നലെ ഗൈനകോളജി വിഭാഗത്തില്‍ ഡി ആന്‍ഡ് സി പരിശോധനക്കായി രാവിലെ ആറു മണിക്ക് എത്തിയതായിരുന്നു ശാലിനി.

ബി.പിയോ ഷുഗറോ മറ്റ് ആരോഗ്യപ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. മകളോടപ്പം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിയ ശാലിനി ഗൈനകോളജി വിഭാഗത്തില്‍ എത്തുകയും ഗുളിക നല്‍കിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുകയും പെട്ടെന്ന് അബോധാവസ്ഥയില്‍ ആകുകയും ചെയ്തു.

പിന്നീട് ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ചലനമില്ലാതെ കിടന്ന ശാലിനി പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ചികിത്സാ പിഴവ് മൂലമാണ് ശാലിനി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതായി ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.

Kottayam Medical College Faces Allegations of Medical Negligence in Patient's Demise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT