kottiyoor vysakha mahotsavam 2026 ഫയൽ
Kerala

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

നെയ്യാട്ടത്തോടെ വൈശാഖോത്സവം ആരംഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും. വൈശാഖോത്സവത്തിന്റെ ചടങ്ങുകളും തീയതിയും നിശ്ചിക്കുന്ന പ്രക്കൂഴം ഇക്കരെ കൊട്ടിയൂരില്‍ നടന്നു. 28നു നെയ്യാട്ടത്തോടെ വൈശാഖോത്സവം ആരംഭിക്കും.

പ്രധാന വിശേഷ ദിവസങ്ങള്‍: ജൂണ്‍ 5 തിരുവോണം ആരാധാന, ഏഴിന് ഇളനീര്‍ വെപ്പ്, എട്ടിന് ഇളനീരാട്ടം, അഷ്ടമി ആരാധന. ജൂണ്‍ 10ന് രേവതി ആരാധന, 14ന് രോഹിണി ആരാധന.

ജൂണ്‍ 16ന് തിരുവാതിര ചതുശ്ശതം, 17ന് പുണര്‍തം ചതുശ്ശതം, 19ന് ആയില്യം ചതുശ്ശതം. 20ന് മകം കലംവരവ്, 23ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ.

24ന് തൃക്കലശാട്ട്. ഈ മാസം 30 മുതല്‍ ജൂണ്‍ 20ന് ഉച്ചശീവേലി വരെയാണ് സ്ത്രീകള്‍ക്കു അക്കരെ കൊട്ടിയൂരില്‍ പ്രവേശനം.

kottiyoor vysakha mahotsavam 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം, ആകാശത്തുവെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, കീഴ്‌പ്പെടുത്തി സഹയാത്രികര്‍

മോഹന്‍ലാലും കമല്‍ഹാസനും ഒരുമിക്കേണ്ട സിനിമ; ക്ലൈമാക്‌സ് ഇഷ്ടമായില്ലെന്ന് പറഞ്ഞ് ഒഴിവാക്കി; ഇന്ന് ക്ലാസിക്: കെഎസ് രവികുമാര്‍

മണ്ണിനടിയിലായ സ്വപ്നങ്ങൾ, മായാത്ത ഓർമ്മകൾ: പെട്ടിമുടി ദുരന്തത്തിന് ഇന്ന് ആറു വർഷം

'ഇനി ​'ഗപ്പി'യുടെ രണ്ടാം ഭാ​ഗത്തെ കുറിച്ച് വല്ലതുമാണോ ചർച്ച ?' റീയൂണിയൻ ചിത്രങ്ങൾ പങ്കുവച്ച് ടൊവിനോ

മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ യുവ എൻജിനീയർ മുങ്ങിമരിച്ചു