മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഹർഷലാൽ, ആദിൽഷാ mdma arrest 
Kerala

കാറിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോ എംഡിഎംഎ; കോഴിക്കോട് വൻ ലഹരിവേട്ട, 3 യുവാക്കൾ പിടിയിൽ

പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽ വച്ചാണ് സംഘം പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഒരു കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ കോഴിക്കോട് പിടിയിൽ. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽ വച്ചാണ് മൂവരും പിടിയിലായത്. പന്തീരങ്കാവ് പൊലീസാണ് പ്രതികളെ പിടികൂടിയത്.

മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നു 1013.26 ​ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്.

ഡാൻസാഫ് അം​ഗങ്ങളായ എസ്ഐ മനോജ്, എഎസ്ഐ അഖിലേഷ്, പൊലീസുകാരായ അഷിജിത്ത്, ദിനീഷ്, പന്തീരങ്കാവ് എസ്ഐ ജാക്സൻ ജോയ്, പ്രബേഷൻ എസ്ഐ വിനോദ്, പൊലീസ് ഉദ്യോ​ഗസ്ഥരായ പ്രഷിത്ത്, ദീപക് കെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

kozhikode drug bust mdma 3 youngsters arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം

'മുഖ്യനോട് ചോദ്യം വേണ്ട', മാധ്യമങ്ങളെ തടഞ്ഞ് പൊലീസ്; തൃശൂരിലെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധം

ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം