പ്രതീകാത്മക ചിത്രം 
Kerala

ഭാര്യയെ സംശയം;  ലോഡ്ജില്‍ വച്ച് കഴുത്തറുത്തു; ചെയ്തത് ഭര്‍ത്താവെന്ന് മരണാസന്ന നിലയില്‍ യുവതിയുടെ കുറിപ്പ്; അറസ്റ്റ്

സെലീന എഴുതി നല്‍കിയ കുറിപ്പിലാണ് കഴുത്തറുത്തത് ഭര്‍ത്താവാണെന്ന് പൊലീസിനു മനസ്സിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഭര്‍ത്താവ് കഴുത്തറുത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടക്കര സ്വദേശിനി സെലീനയാണ് മരിച്ചത്. കോഴിക്കോട്ടെ ലോഡ്ജില്‍ വച്ചാണ് സംഭവം. ഭര്‍ത്താവ് അഷ്്‌റഫ് റിമാന്‍ഡിലാണ്. 

രണ്ടാം ഭര്‍ത്താവ് അഷ്‌റഫുമായി വഴക്കിട്ട് ഇടയ്ക്കിടെ കോഴിക്കോട്ടെ ലോഡ്ജില്‍ വന്നു താമസിക്കാറുണ്ട് സെലീന. നാല് ദിവസം മുന്‍പ് അങ്ങനെ താമസിക്കാന്‍ എത്തിയതായിരുന്നു. രാത്രി പത്തേമുക്കാലോടെയാണ് അഷ്‌റഫ് സെലീനയുടെ കഴുത്തറുത്തത്. ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണു മരണം സംഭവിച്ചത്. ആത്മഹത്യാ ശ്രമമെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് സെലീന എഴുതി നല്‍കിയ കുറിപ്പിലാണ് കഴുത്തറുത്തത് ഭര്‍ത്താവാണെന്ന് പൊലീസിനു മനസ്സിലായത്.

അഷ്‌റഫിന് സെലീനയെ സംശമാണ്. ഇരുവരും തമ്മില്‍ വഴക്കുണ്ടാവാറുമുണ്ട്. ഇതാകാം കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് നിഗമനം. സെലീനയുടെ ബന്ധുക്കളും അഷ്‌റഫിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. പ്രതി റിമാന്‍ഡിലാണ്. കസബ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT