പിടിയിലായ യുവാക്കള്‍  
Kerala

'എംഡിഎംഎ അടങ്ങിയ എക്സ്റ്റസി ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കും'; അരക്കോടി രൂപയുടെ രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍

250 ഗ്രാം എംഡിഎംഎ, 44 ഗ്രാമില്‍ ഏറെ എക്സ്റ്റസി ഗുളികകള്‍, 1.5 ഗ്രാം തൂക്കം വരുന്ന 99 എല്‍എസ്ഡി സ്റ്റാംപുകള്‍ തുടങ്ങിയവയാണ് പിടികൂടിയത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരി കടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്ന് ടൂറിസ്റ്റ് ബസ് വഴി കൊണ്ടുവന്ന എംഡിഎംഎ അടക്കമുള്ള ലഹരി മരുന്ന് പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീമും കസബ പൊലീസും ചേര്‍ന്ന് കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ടൂറസ്റ്റ് ബസില്‍ കടത്തിയ ലഹരി മരുന്ന് പിടികൂടിയത്.

250 ഗ്രാം എംഡിഎംഎ, 44 ഗ്രാമില്‍ ഏറെ എക്സ്റ്റസി ഗുളികകള്‍, 1.5 ഗ്രാം തൂക്കം വരുന്ന 99 എല്‍എസ്ഡി സ്റ്റാംപുകള്‍ തുടങ്ങിയവയാണ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് കുണ്ടുങ്ങല്‍ എംസി ഹൗസില്‍ മുഹമ്മദ് സഹദ്(27), കോഴിക്കോട് തിരുവണ്ണൂര്‍ നടയില്‍ ഇര്‍ഫാന്‍സ് ഹൗസില്‍ മുഹമ്മദ് ഇര്‍ഫാന്‍(29) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കോഴിക്കോട് സിറ്റി ഡിസിപി അരുണ്‍ കെ. പവിത്രന്റെ കീഴില്‍ നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ.ജോര്‍ജ് നേതൃത്വം നല്‍കിയ ഡാന്‍സാഫ് സംഘവും കോഴിക്കോട് കസബ എസ്‌ഐ സനീഷിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

വാട്ടര്‍ ഹീറ്ററിന്റെ സ്റ്റീല്‍ ടാങ്കിനുള്ളില്‍ ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. ഈ മാസം ഡാന്‍സാഫ് സംഘം നടത്തുന്ന ആറാമത്തെ ലഹരി വേട്ടയാണിത്. എംഡിഎംഎ അടങ്ങിയ എക്സ്റ്റസി ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തിയാണ് യുവാക്കള്‍ക്ക് നല്‍കുന്നത്. ഈ രീതിയിലാണ് വിദ്യാര്‍ഥികളെയും സ്ത്രീകളെയും മറ്റും ഈ മാരക ലഹരിമരുന്നിന് അടിമയാക്കുന്നത്. നാവിനടിയില്‍ വച്ച് ഉപയോഗിക്കുന്ന ലഹരി സ്റ്റാംപുകളായ എല്‍എസ്ഡി 99 എണ്ണമാണ് പിടികൂടിയത്. 10 ദിവസം കൊണ്ട് ഇത്രയും ലഹരിമരുന്നുകള്‍ നഗരത്തിലെ ആവശ്യക്കാര്‍ക്കിടയില്‍ വിറ്റുതീരാറുണ്ടെന്നാണ് പിടിയിലായ പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

kozhikode mdma arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT