മെഡിക്കല്‍ കോളജിലെ ഇടിഞ്ഞ് വീണ മതില്‍/Kozhikode medical College വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു, പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കേടുപാട്

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡെന്റല്‍ കോളജിനോട് ചേര്‍ന്ന, സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. കല്ലുകള്‍ വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.

രണ്ട് കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കാലപ്പഴക്കമുള്ള സംരക്ഷണഭിത്തിയാണിത്. മതില്‍ ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണെന്ന് മുന്‍പേ പരാതി ഉയര്‍ന്നിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം.

പകല്‍സമയത്ത് മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂളിലെ കുട്ടികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ കോളജ് ജീവനക്കാര്‍ തുടങ്ങിയവര്‍ കടന്നുപോകുന്ന ഇടവഴിയിലാണ് മതില്‍ ഇടിഞ്ഞ് വീണത്.

The protective wall of Kozhikode Medical College collapsed. The incident took place on Monday night. The protective wall adjacent to the Dental College collapsed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ

അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്

ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍