അപകടത്തില്‍പ്പെട്ട ബസ് ടെലിവിഷന്‍ ദൃശ്യം
Kerala

കോഴിക്കോട് ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എലത്തൂരിൽ സ്വകാര്യ ബസ് മറിഞ്ഞ നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ മെ‍‍ഡിക്കൽ കോളജ് അടക്കമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

വടകരയിൽ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗമാണ് അപകടത്തിനിടയാക്കിയത്. മഴ പെയ്യുന്നതിനാല്‍ റോഡിലെ തെന്നലും കാരണമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെയായതിനാൽ പരിക്കേറ്റവരിൽ വിദ്യാർഥികളുമുണ്ട്. രണ്ട് അ​ഗ്നിരക്ഷാ സേന യൂനിറ്റുകളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനായി രം​ഗത്തെുണ്ട്. പൊലീസും സ്ഥലത്തുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും