അറസ്റ്റിലായ ശിഹാബ്‌ 
Kerala

300ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് യുവാവ് പിടിയില്‍

പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ ഏതാണ്ട് പതിനെട്ട് ലക്ഷത്തോളം വിലവരും.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് വന്‍ ലഹരിവേട്ട. 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീന്‍ പിടിയില്‍. 201 ഗ്രാം ഫ്‌ലാറ്റില്‍ നിന്നും 89 ഗ്രാം ഇയാളുടെ കാറില്‍ നിന്നുമാണ് പിടിച്ചെടുത്തത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനനപരിശോധനയിലാണ് പ്രതി പിടിയിലായത്. കാറില്‍ നിന്നാണ് ആദ്യം എംഡിഎംഎ പിടിച്ചെടുത്തത്. പിന്നീട് പൊലീസ് ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു. അവിടെ നിന്ന് 201 ഗ്രാം എംഡിഎംഎയും കണ്ടെത്തി. 

ബംഗളൂരുവില്‍ നിന്ന് വില്‍പ്പനക്കായാണ് രാസലഹരി എത്തിച്ചതെന്നാണ് ശിഹാബ് പൊലീസിന് നല്‍കിയ മൊഴി. ഇയാള്‍ ഇടനിലക്കാരന്‍ വഴിയാണ് വില്‍പ്പന നടത്തുന്നതെന്നും പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ ഏതാണ്ട് പതിനെട്ട് ലക്ഷത്തോളം വിലവരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT