KPCC Leaders  Facebook
Kerala

ധര്‍മടത്ത് ഷാഫി, നേമത്ത് തരൂരും മുരളീധരനും പരിഗണനയില്‍; പ്രചരിക്കുന്ന സ്ഥാനാര്‍ഥി പട്ടിക വ്യാജമെന്ന് കെപിസിസി

9 പേജുള്ള പിഡിഎഫ് ആണ് സാമൂഹികമാധ്യമങ്ങളില്‍ രാവിലെ മുതല്‍ പ്രചരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഐസിസിയുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്ഥാനാര്‍ഥി പട്ടിക വ്യാജമെന്ന് കെപിസിസി. സ്‌ക്രീനിങ് കമ്മിറ്റിക്ക് മുമ്പാകെ എത്തിയ സാധ്യത പട്ടിക എന്ന പേരിലാണ് പ്രചരണം. ഓരോ സീറ്റുകളിലും പരിഗണിക്കപ്പെടുന്ന ആളുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക.

9 പേജുള്ള പിഡിഎഫ് ആണ് സാമൂഹികമാധ്യമങ്ങളില്‍ രാവിലെ മുതല്‍ പ്രചരിക്കുന്നത്. 92 മണ്ഡലങ്ങളിലെ സാധ്യത സ്ഥാനാര്‍ഥികളുടെ പേരുകള്‍ പട്ടികയിലുണ്ട്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം, പാലക്കാട്, ബേപ്പൂര്‍, ധര്‍മടം തുടങ്ങിയ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ശശി തരൂര്‍, കെ മുരളീധരന്‍, വി എസ് ശിവകുമാര്‍ എന്നിവരുടെ പേരുകളാണ് നേമം മണ്ഡലത്തില്‍ പരിഗണിക്കുന്നതായി പട്ടികയിലുള്ളത്. ധര്‍മടത്ത് ഷാഫി പറമ്പില്‍ എംപിയെ മത്സരിപ്പിക്കുമെന്നാണ് പറയുന്നത്. വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും നേമത്തും തൃശ്ശൂരും കെ മുരളീധരന്റെ പേരുണ്ട്. പി വി അന്‍വറിന്റെ പേര് ഉള്‍പ്പെടുത്തിയുള്ളതാണ് ബേപ്പൂര്‍ മണ്ഡലത്തിലെ ലിസ്റ്റ്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് എഐസിസിയുടെ പേരില്‍ പട്ടിക പുറത്തുവന്നത്. ഹൈക്കമാന്‍ഡ് നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി കേരളത്തിലെത്തിയിട്ടുണ്ട്. മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സമിതി ജില്ലാ കോണ്‍ഗ്രസ് നേതൃത്വങ്ങളുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് കെപിസിസിയുടെ പട്ടിക പുറത്ത് വന്നത്.

KPCC clarifies that the widely circulated candidate list, claiming to be from AICC, is fake

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ല, ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും, നടന്നത് സിപിഎം വിരുദ്ധരുടെ ഒത്തുചേരല്‍'

'ഫ്ലിൻ ഇഫക്റ്റ്' താഴേക്ക്, ബുദ്ധിശക്തിയുടെ കാര്യത്തിൽ ജെൻ സി പിന്നിൽ

'പോറ്റിയെ കയറ്റിയത് കോണ്‍ഗ്രസ്, അന്ന് മുതല്‍ എല്ലാവിധ കളികളും കളിച്ചു'

റോഡിലിരുന്ന് അസഭ്യം പറയലും വാഹനം തടയലും; കോട്ടയം നഗരമധ്യത്തില്‍ യുവാവിന്റെ പരാക്രമം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിനം; അംഗീകരിച്ച് സംഘടനകള്‍

SCROLL FOR NEXT