K Sudhakaran file
Kerala

'ഇത്രയും തൃപ്തി മുന്‍പുണ്ടായിട്ടില്ല'; കെപിസിസി പുനഃസംഘടനയില്‍ കെ സുധാകരന്‍

കെപിസിസി പുനഃസംഘടനയില്‍ കണ്ണൂരില്‍ നിന്നും സുധാകര വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കെപിസിസി പുനഃസംഘടനയില്‍ നേതാക്കള്‍ക്കിടയിലെ അതൃപ്തി പരസ്യമായി പുറത്തുവരുന്നതിനിടെ പരിഹാസ രൂപേണ പ്രതികരിച്ച് കെ സുധാകരന്‍ എം പി. പുനഃസംഘടനയില്‍ തൃപ്തനാണെന്ന് പ്രതികരിച്ച കെ സുധാകരന്‍ ഇത്രയും തൃപ്തി മുന്‍പ് ഉണ്ടായിട്ടില്ലെന്നും പരിഹാസ രൂപേണ പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുനഃസംഘടനാ വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല. കെപിസിസി പുനഃസംഘടനയില്‍ കണ്ണൂരില്‍ നിന്നും സുധാകര വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം.

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആണ് നിലപാട് പരസ്യമാക്കിയിരിക്കുന്നത്. കെപിസിസി നടത്തുന്ന ശബരിമല വിശ്വസ സംരക്ഷണ ജാഥ സമാപനത്തിന് ക്യാപ്റ്റന്‍മാരില്‍ ഒരാളായ കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

13 വൈസ് പ്രസിഡന്റ് മാരും 58 ജനറല്‍ സെക്രട്ടറിമാരും ഉൾപ്പെട്ട ജംബോ കമ്മിറ്റിയെയാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ഭാരവാഹി പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്.

K Sudhakaran MP reaction on Kerala Pradesh Congress Committee (KPCC) has been reorganised, bringing in a jumbo list that includes 13 vice presidents and 58 general secretaries.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​ഗൂഢാലോചന തെളിഞ്ഞില്ല, ദിലീപിനെ വെറുതെ വിട്ടു; ആറു പ്രതികൾ കുറ്റക്കാർ

'അവള്‍ക്കൊപ്പം, എന്നും'; വിധിക്കു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

കുട്ടികള്‍ വിളിച്ചിട്ടും അമ്മ ഉറക്കമുണര്‍ന്നില്ല, യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

21 പല്ലുകൾ വെറുതെയല്ല! ബിയർ-സോഡ കുപ്പികളുടെ അടപ്പിനും ഉണ്ട് ഒരു കഥ

SCROLL FOR NEXT