ശിവദാസന്‍ നായര്‍/ഫയല്‍ 
Kerala

'വിശദീകരണം തൃപ്തികരം'; ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

'വിശദീകരണം തൃപ്തികരം'; ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയതിന് കെ ശിവദാസന്‍ നായരെ സസ്‌പെന്‍ഡ് ചെയ്ത നടപടി കെപിസിസി പിന്‍വലിച്ചു. ശിവദാസന്‍ നായരുടെ വിശദീകരണം തൃപ്തികരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. 

ഡിസിസി അധ്യക്ഷ നിയമനത്തെ വിമര്‍ശിച്ചതിന് ശിവദാസന്‍ നായരെയും കെപി അനില്‍ കുമാറിനെയും ഒരേ ദിവസമാണ് കെപിസിസി സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന് പിന്നാലെ ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ നീണ്ടുപോവുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട അനില്‍ കുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നതിനു പിന്നാലെയാണ്, ശിവദാസന്‍ നായര്‍ക്കെതിരായ നടപടി പിന്‍വലിച്ചത്. 

സസ്‌പെന്‍ഷന് ശേഷവും ശിവദാസന്‍ നായര്‍ നേതൃത്വത്തെ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. നേതൃത്വത്തിലേക്ക് വരേണ്ടത് പ്രവര്‍ത്തകരുടെ പിന്തുണയുള്ളവരെന്നാണ് ശിവദാസന്‍ നായര്‍സ പറഞ്ഞത്. നേതാക്കള്‍ പലവട്ടം കൂടിയാലോചിച്ചാണ് ഡിസിസി പട്ടികയുണ്ടാക്കിയത്. ആ കൂടിയാലോചനയില്‍ അണികളുടെ വികാരം പ്രതിഫലിക്കില്ല. അതില്‍ മാനദണ്ഡമായത് നേതാക്കളുടെ താല്‍പര്യം മാത്രമാണ്. അണികളുടേതല്ലെന്നും കെ ശിവദാസന്‍ നായര്‍ മാധ്യമങ്ങളോടു പറ്ഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊല്ലപ്പെട്ടില്ലെന്ന് പറയാത്തത് ഭാഗ്യം; കണക്ക് പറഞ്ഞുതന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം

മുംബൈ ഭീകരാക്രമണത്തിന് 18 വർഷം; അജ്മൽ കസബിന് വേണ്ടി ഹാജരായ അഭിഭാഷകർക്ക് ഇന്നും പ്രതിഫലം ലഭിച്ചില്ല

'മോശമാകണമെന്ന് കരുതി ചെയ്യുന്നതല്ല, ചില സിനിമകള്‍ എല്ലാവര്‍ക്കും വര്‍ക്കാകണമെന്നില്ല'; ബാച്ചിലര്‍ പാര്‍ട്ടി 2വിനെക്കുറിച്ച് ചാക്കോച്ചന്‍

ഒരു ലക്ഷം ശമ്പളം... നഴ്സുമാർക്ക് UAE-യിൽ സൗജന്യ നിയമനം; ഓൺലൈൻ അഭിമുഖം

53 പന്തില്‍ 204! ബാറ്റില്‍ എഐ ചിപ്പെന്ന് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്, വൈഭവ് തന്നെ എഐ എന്ന് കമന്റ്