'മോശമാകണമെന്ന് കരുതി ചെയ്യുന്നതല്ല, ചില സിനിമകള്‍ എല്ലാവര്‍ക്കും വര്‍ക്കാകണമെന്നില്ല'; ബാച്ചിലര്‍ പാര്‍ട്ടി 2വിനെക്കുറിച്ച് ചാക്കോച്ചന്‍

'കുറച്ച് കാലമായി എന്റെ സിനിമകളെക്കുറിച്ച് കേള്‍ക്കുന്ന കാര്യമാണത്'
Kunchacko Boban
Kunchacko Boban
Updated on: 
1 min read

തന്റെ സിനിമകളുടെ പരാജയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍. സിനിമകള്‍ മോശമാകുമ്പോഴും തന്റെ പ്രകടനത്തെക്കുറിച്ച് നല്ലത് പറയുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ബാച്ചിലര്‍ പാര്‍ട്ടി 2 വിന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

''കുറച്ച് കാലമായി എന്റെ സിനിമകളെക്കുറിച്ച് കേള്‍ക്കുന്ന കാര്യമാണത്. ഈ പടത്തിന്റെ കാര്യമല്ല, പൊതുവെയുള്ള കാര്യമാണ്. നമുക്ക് പടം മൊത്തത്തില്‍ ഇഥഷ്ടപ്പെടുകയോ, കഥാപാത്രം ഇഷ്ടപ്പെടുകയോ ചെയ്യുന്നതിനാലാണ് സിനിമകള്‍ ചെയ്യുന്നത്. പക്ഷെ എല്ലാവര്‍ക്കും എല്ലാ രീതിയിലും അത് മനസിലാകണം എന്നില്ല. നമുക്ക് ഒന്നും പറയാന്‍ സാധിക്കില്ല. നമ്മളാരും സിനിമ മോശമാകണെന്ന് വിചാരിച്ച് ചെയ്യുന്നതല്ല. ആ സമയത്ത് സിനിമ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ടാകില്ല'' കുഞ്ചാക്കോ ബോബന്‍ പറയുന്നു.

''ഞാന്‍ ചെയ്ത് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ അന്ന് ആരും ചര്‍ച്ച ചെയ്തിരുന്നില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ പറയാന്‍ കുറേ സിനിമകളുണ്ട് എനിക്ക്. പക്ഷെ നമ്മള്‍ മുന്നോട്ട് പോവുകയാണ്. ശ്രമങ്ങള്‍ തുടരുകയാണ്. പുതുതായി എന്താണ് ആളുകള്‍ക്ക് കൊടുക്കാനാവുകയെന്നാണ് ചിന്തിക്കുന്നത്. ഹെയ്ല്‍ മേരിയും, അതിന് മുമ്പ് ഞാന്‍ ചെയ്ത സിനിമകളുമെല്ലാം അതിന്റെ തുടര്‍ച്ചയായിട്ടുള്ള കാര്യമാണ്'' എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അതേസമയം കുഞ്ചാക്കോ ബോബന്‍ നായകനായ പുതിയ ചിത്രം ഹെയ്ല്‍ മേരി തിയേറ്ററുകളിലെത്തുകയാണ്. വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ജിആര്‍ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനു സിത്താര, വിനയ് ഫോര്‍ട്ട്, ജഗദീഷ്, സുഹാസിനിമ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Kunchacko Boban
സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസണി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
Kunchacko Boban
'സീതയായി സായ് പല്ലവി ഒട്ടും ചേരുന്നില്ല'; 'രാമായണ'യെക്കുറിച്ച് നടി തനിഷ മുഖർജി
Kunchacko Boban
ട്രോളുകൾ ആസ്വദിക്കാറുണ്ട്, വിനീതേട്ടനും അയച്ചുകൊടുക്കും; ചിലത് ടാർഗറ്റഡാണെന്ന് അറിയാം: കലേഷ് രാമാനന്ദ്
Summary

Kunchacko Boban about the failure of Bachelor Party 2 and other movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kunchacko Boban
Kunchacko Boban
Bharath Gopi, Kunchacko Boban
Kunchacko Boban
X

FOLLOW US

ON GOOGLE DISCOVER