പുന്നല ശ്രീകുമാര്‍ 
Kerala

എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി: പുന്നല ശ്രീകുമാര്‍

എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യത്തെ അസംബന്ധം എന്നുപറഞ്ഞ് തള്ളുകയാണ് കെപിഎംഎസ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നായര്‍- ഈഴവ ഐക്യം പുതുമയല്ലെന്നും എന്‍എസ്എസ്- എസ്എന്‍ഡിപി സഖ്യം സാമൂഹിക ചലനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യമെന്ന് സംശയിക്കുന്നതായും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യത്തെ അസംബന്ധം എന്നുപറഞ്ഞ് തള്ളുകയാണ് കെപിഎംഎസ്. മുന്‍പ് മന്നത്തും ശങ്കറും മുന്നോട്ട് വെച്ച നായാടി മുതല്‍ നമ്പൂതിരി വരെ എന്ന സങ്കല്‍പം ഇപ്പോഴില്ലെന്നും അന്നത്തെ സാഹചര്യം അല്ല ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

ഈഴവ സമുദായത്തിലെ മുഴുവന്‍ അംഗങ്ങളെയും ബോധ്യപ്പെടുത്താന്‍ എസ്എന്‍ഡിപി നേതൃത്വത്തിന് കഴിയില്ലെന്ന് പറഞ്ഞ പുന്നല ശ്രീകുമാര്‍ മുന്നാക്ക സംവരണത്തെ എതിര്‍ത്ത എസ്എന്‍ഡിപി എങ്ങനെ എന്‍എസ്എസുമായി കൈകോര്‍ക്കുമെന്നും ചോദിച്ചു. പിന്നാക്ക വിഭാഗം ആവശ്യപ്പെട്ടുന്ന ജാതി സെന്‍സ് പോലെയുള്ള കാര്യങ്ങള്‍ എതിര്‍ക്കുന്നതാണ് എന്‍എസ്എസ് നയമെന്നും ഇതൊന്നും ചര്‍ച്ച ചെയ്യാത്ത ഐക്യപ്രഖ്യാപനം അസംബന്ധമെന്നും അദ്ദേഹം പറഞ്ഞു.

KPMS leader punnala Sreekumar doubts the impact of NSS-SNDP unity, citing political motives and differing stances on reservation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

Today's Rashi Phalam July 26 | കുടുംബത്തിൽ ഐക്യം, സാമ്പത്തിക ഇടപാടുകൾ വിജയമാകും

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്