C Krishna Kumar ഫെയ്സ്ബുക്ക്
Kerala

'സതീശന്‍ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം'; പീഡന പരാതി വ്യാജമെന്ന് കൃഷ്ണകുമാര്‍

സന്ദീപ് വാര്യരുടെ കെണിയില്‍ വീണ് പ്രതിപക്ഷ നേതാവ് വലിയ കുഴിയില്‍പ്പെട്ടിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: തനിക്കെതിരായ പരാതി നനഞ്ഞ പടക്കമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. മുമ്പുണ്ടായിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമാര്‍ ആരോപണങ്ങള്‍ കഴമ്പില്ലെന്ന് വിലയിരുത്തി തള്ളിക്കളഞ്ഞതാണ്. സ്വത്തു തര്‍ക്കത്തിന്റെ ഭാഗമായിട്ടാണ് പരാതി ഉയര്‍ന്നുവന്നത്. യുവതി 2014 ല്‍ രണ്ടു പരാതികളാണ് തനിക്കെതിരെ നല്‍കിയത്. ഗാര്‍ഹിക പീഡന, ലൈംഗിക പീഡന പരാതികളാണ് നല്‍കിയത്.

എന്നാല്‍ ഗാര്‍ഹിക പീഡന പരാതി കോടതി തള്ളിക്കളഞ്ഞു. ലൈംഗികപീഡന പരാതി അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തി കേസെടുക്കാതെ തള്ളിയതാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. വിഡി സതീശന്‍പൊട്ടിക്കുമെന്ന് പറഞ്ഞപ്പോള്‍ വലിയ ആറ്റം ബോബ് പൊട്ടിക്കുമെന്നാണ് വിചാരിച്ചത്. ഇത് 2015 ല്‍ പൊട്ടാതെ നനഞ്ഞുപോയ ഓലപ്പടക്കമാണ്. സന്ദീപ് വാര്യരുടെ കെണിയില്‍ വീണ് പ്രതിപക്ഷ നേതാവ് വലിയ കുഴിയില്‍പ്പെട്ടിരിക്കുകയാണെന്നും സി കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.

2010 ല്‍ അന്യമതസ്ഥനെ വിവാഹം കഴിച്ച് എറണാകുളത്ത് താമസിച്ചിരുന്ന വ്യക്തിയാണ് യുവതി. 2014 ല്‍ പിതാവിനെ കോയമ്പത്തൂരില്‍ ഡയാലിസിസ് വിധേയനാക്കാന്‍ അഡ്മിറ്റ് ചെയ്ത സമയത്ത് വീട്ടില്‍ വരികയും, അലമാരയില്‍ പരിശോധന നടത്തുകയും ചെയ്തു. അപ്പോള്‍ അലമാരയില്‍ മൂത്തമകളായ തന്റെ ഭാര്യയുടെ പേരില്‍ സ്വത്തുക്കള്‍ എഴുതിവെച്ചുകൊണ്ടുള്ള വില്‍പ്പത്രം കാണുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഏതാനും ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്നും വന്ന അച്ഛനെ ആക്രമിച്ചു.

അതിനുശേഷം ആശുപത്രിയില്‍ അഡ്മിറ്റാകുകയും, കേസില്‍ ബലം കിട്ടാനായിട്ട് തന്റെ പേരു കൂടി ചേര്‍ത്ത് പൊലീസില്‍ കള്ളപ്പരാതി നല്‍കുകയുമാണ് ഉണ്ടായതെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ഈ സംഭവത്തില്‍ ജഡ്ജിയുടെ ചേംബറില്‍ പോയി ഭാര്യപിതാവ് മൊഴി നല്‍കിയതാണ്. ഇക്കാര്യം കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി പൊലീസ് അന്വേഷിച്ച് തള്ളിയിരുന്നതാണ്. 2015 ലും 2020ലുമെല്ലാം പൊട്ടിച്ചിട്ടും പൊട്ടാതെ പോയ പടക്കമാമിതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

വ്യാജ പരാതിയാണെന്ന് കണ്ടെത്തിയതിനാല്‍ പാര്‍ട്ടി തനിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തന്റെ മടിയില്‍ കനമില്ല. ഏതു തരത്തിലുള്ള അന്വേഷണം നേരിടാനും തനിക്ക് ഭയമില്ല. എന്നാല്‍ സമാനമായ പരാതി ലഭിച്ച സന്ദീപ് വാര്യരെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. വി ഡി സതീശനും കോണ്‍ഗ്രസ് നേതാക്കളും ഓലപ്പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്തി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാലക്കാട്ടെ സമരത്തില്‍ നിന്നും മാറ്റിനിര്‍ത്താമെന്ന് കരുതിയെങ്കില്‍ അത് നടക്കാത്ത സ്വപ്‌നമാണ്. മുമ്പ് പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചയാള്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തു നിന്ന് പ്രവര്‍ത്തിക്കുന്നു. സന്ദീപ് വാര്യരെ കൂടെ കൂട്ടിയ കോണ്‍ഗ്രസ് അനുഭവിക്കാന്‍ പോകുന്നതേയുള്ളൂവെന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

BJP leader C Krishna kumar says the complaint against him is a wet firecracker.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT