KSEB Assistant Engineer arrested for accepting bribe  
Kerala

കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ ഒന്നരലക്ഷം രൂപ കൈക്കൂലി; കെഎസ്ഇബി അസി. എന്‍ജിനീയര്‍ പിടിയില്‍

തേവര ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍വെച്ച് പ്രദീപന്‍ പരാതിക്കാരനില്‍നിന്ന് പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു വിജിലന്‍സ് ഇയാളെ പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍. തേവര ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പാലാരിവട്ടം സ്വദേശി എന്‍. പ്രദീപനാണ് പിടിയിലായത്. വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ പണം ആവശ്യപ്പെട്ടത്.

തേവര ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍വെച്ച് പ്രദീപന്‍ പരാതിക്കാരനില്‍നിന്ന് പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു വിജിലന്‍സ് ഇയാളെ പിടികൂടിയത്. 90,000 രൂപയാണ് ഇയാള്‍ കൈപ്പറ്റാന്‍ ശ്രമിച്ചത്. പനമ്പള്ളി നഗറിന് സമീപം പണിത നാലുനില കെട്ടിടത്തിനായി താല്‍ക്കാലിക വൈദ്യുതി കണക്ഷനെടുത്തിരുന്നു. ഇത് സ്ഥിരപ്പെടുത്തണം അപേക്ഷയിലാണ് പ്രദീപന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കെട്ടിടനിര്‍മാണ കമ്പനിയിലെ അസിസ്റ്റന്റ് മാനേജരാണ് വിജിലന്‍സിനെ സമീപിച്ചത്.

സ്ഥിരം കണക്ഷന്‍ നല്‍കാനും മറ്റു ബുദ്ധിമുട്ടുകളില്‍നിന്ന് ഒഴിവാക്കാനും 1,50,000 രൂപയാണ് പ്രദീപന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കൈക്കൂലി പണവുമായി ബുധനാഴ്ച ഉച്ചക്ക് ഫോണ്‍ ചെയ്തതിന് ശേഷം വരാനും നിര്‍ദേശിക്കുകയായിരുന്നു. വിവരം പരാതിക്കാരനായ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം പണം നല്‍കുന്നതിനിടെയാണ് പ്രദീപനെ കൈയോടെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

KSEB Assistant Engineer arrested for accepting bribe ernakulam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലേത് ഭീകരാക്രമണം തന്നെ; സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ ശിക്ഷിക്കും; വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

മെഡിക്കല്‍ കോളജുകളില്‍ നാളെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക്

പശുവിനെ കശാപ്പ് ചെയ്തു, ഗുജറാത്തില്‍ മൂന്ന് യൂവാക്കള്‍ക്ക് ജീവപര്യന്തം തടവ്; ഗോവധ നിരോധന നിയമത്തിലെ നാഴികക്കല്ലെന്ന് സര്‍ക്കാര്‍

'പാകിസ്ഥാനില്‍ സുരക്ഷിതരല്ല'; ഏകദിന പരമ്പര മതിയാക്കി മടങ്ങാന്‍ ശ്രീലങ്ക

ഹിജാബ് വിവാദമുണ്ടായ സ്‌കൂളിലെ പിടിഎ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാര്‍ഥി

SCROLL FOR NEXT