KSEB power cut today 
Kerala

'ഇരുട്ടിലാക്കിയ വിസ്മയം'; ഇന്ന് രാത്രിയും പവര്‍ കട്ട് തുടരും; വൈദ്യുതി മുടങ്ങുന്നത് തുടര്‍ച്ചയായ പത്താം ദിവസം

ഒന്നിലേറെ തവണ പവര്‍ കട്ടുണ്ടാവുന്നത് തുടരാനാണ് സാധ്യത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ഗുരുതര വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. തുടര്‍ച്ചയായി പത്താം ദിവസമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്. വൈകിട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിയന്ത്രണം. ഒന്നിലേറെ തവണ പവര്‍ കട്ടുണ്ടാവുന്നത് തുടരാനാണ് സാധ്യത.

വൈദ്യുതി നിയന്ത്രിക്കുന്ന സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് വൈകുന്നേരത്തോടെ ഏര്‍പ്പെടുത്തുമെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിട്ടുള്ളത്. ആവശ്യമായ വൈദ്യുതി ലഭിക്കാത്തതുകൊണ്ടാണു നിയന്ത്രണം വേണ്ടി വരുന്നതെന്നും അതു പരിഹരിക്കാനായി സര്‍ക്കാര്‍ എല്ലാ ശമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രതിസന്ധി മനസ്സിലാക്കുന്നെന്നും സ്വിച്ചിട്ട പോലെ പരിഹരിക്കാന്‍ പറ്റാത്ത വിഷയമാണിതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നുമായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന.

എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന മഴ കുറയുകയും ചൂട് കൂടുകയുമാണ്. അതുകൊണ്ടു തന്നെ വൈദ്യുതി ഉല്‍പാദനം കുറയുകയും ഉപയോഗം ഗണ്യമായി കൂടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ 3,794 മെഗാവാട്ടാണ് ഒരു ദിവസം വൈദ്യുതി ആവശ്യമായി വന്നത്. എന്നാല്‍ ഇന്നലെ 5200 മെഗാവാട്ടാണ് നമ്മുടെ ഉപയോഗം. നമ്മുടെ നല്‍കല്‍ ശേഷിയേക്കാള്‍ 900 മെഗാവാട്ടിന്റെ കുറവാണ് വന്നത്. അതുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം, കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നു മുതല്‍ വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ പരക്കെ മഴലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ആന്ധ്ര ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കാനിടയുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

KSEB: Partial power cuts to continue across the state tonight amid severe electricity crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണയുടെ റെഡ്ബുക്കില്‍ എല്ലാ തെളിവുകളും; റിയാസിന് കൈക്കൂലിയായി ലഭിച്ചത് 20.5 കോടി; പണം ദുബൈയിലേക്ക് കടത്തി'

'മയ്യഴിയുടെ കഥാകാരന്‍'; എം മുകുന്ദന് 84ാം പിറന്നാള്‍

ഫെറാൻ ടോറസിന് ഹാട്രിക്ക്, ഡെംബലെയ്ക്ക് ഡബിൾ; പാരിസിൽ 'പിഎസ്ജി ആറാട്ട്'!

ആരും കൊതിച്ചുപോകും!; ആദ്യ ഫോള്‍ഡബിള്‍ ഐ ഫോണ്‍ പുറത്തിറക്കി ആപ്പിള്‍; വില മൂന്ന് ലക്ഷം മുതല്‍

'പെൺകുട്ടിയെ ചുംബിച്ച് വൈഭവ് സൂര്യവംശി'! 15കാരൻ ഇന്ത്യൻ താരത്തിനു പോലും രക്ഷയില്ല