കെഎസ്ഇബി ഫയൽ
Kerala

ഷോക്ക് ! കൂടുതല്‍ സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ കൂടുതല്‍ സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. ഒക്ടോബര്‍ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. യൂണിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് പിരിക്കും. പ്രതിമാസം രണ്ടു മാസ ബില്ലുകള്‍ക്ക് ഒരേ നിരക്കിലായിരിക്കും സര്‍ചാര്‍ജ് ഈടാക്കുക.

ഓഗസ്റ്റ് മാസത്തില്‍ പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിനായി 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിന്റെ ഭാഗമായാണ് ഒക്ടോബറില്‍ യൂണിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് ഈടാക്കുന്നത്. ഒക്ടോബര്‍ മാസത്തെ വൈദ്യുതി ബില്ലിലാണ് പുതിയ സര്‍ചാര്‍ജ് ഉള്‍പ്പെടുത്തുക.

KSEB to levy additional surcharge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്ക് അഭിമാനമായി മലയാളത്തിന്റെ 'ശ്രീ'; ലോങ് ജംപില്‍ വെള്ളി

'നമ്മള്‍ ഒരു കുടുംബം'; പിണക്കത്തിലാണെന്ന വാര്‍ത്തകളുടെ മുനയൊടിച്ച് ശിവയും വെങ്കട്ട് പ്രഭുവും

കണ്ണൂർ വിമാനത്താവളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റും: പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിക്കും; ഒരു വർഷത്തിനകം സമഗ്ര വികസനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

വാട്സ്ആപ്പ് വഴി എത്തുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത് ! യുഎഇയില്‍ മുന്നറിയിപ്പ്

അഞ്ചുവര്‍ഷം കൊണ്ട് രണ്ടര ലക്ഷം രൂപ റിട്ടേണ്‍; പോസ്റ്റ് ഓഫീസ് സ്‌കീം പ്ലസ് എസ്‌ഐപി സ്ട്രാറ്റജി, വിശദാംശങ്ങള്‍