അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്  
Kerala

കാറുമായി കൂട്ടിയിടിച്ചു, കെഎസ്ആര്‍ടിസി ബസിന്റെ ടയറുകള്‍ വേര്‍പെട്ടു, ആക്‌സില്‍ അടക്കം ഇളകിമാറി, വിഡിയോ

കാര്‍ ഓടിച്ചിരുന്ന ഇളമ്പല്‍ സ്വദേശി ഏബേല്‍ എറിക്കിന് പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയറുകള്‍ ആക്‌സില്‍ അടക്കം ഇളകിമാറി. കൊല്ലം കൊട്ടാരക്കരയിലാണ് കെഎസ്ആര്‍ടിസി ബസും കാറും അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്ന ഇളമ്പല്‍ സ്വദേശി ഏബേല്‍ എറിക്കിന് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അപടത്തെ തുടര്‍ന്ന് ബസിന്റെ പിന്നിലെ ടയറുകള്‍ ആക്സില്‍ ഉള്‍പ്പെടെ വേര്‍പ്പെട്ടു. എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ബസിന്റെ ടയറിന് സമീപത്തായി ഇടിച്ചതാണ് അപകടത്തിന് കാരണമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT