അപകടത്തില്‍പ്പെട്ട ബസ്/ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

ഇടപ്പള്ളിയില്‍ കൂട്ട വാഹനാപകടം: കെഎസ്ആര്‍ടിസി ബസ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തില്‍ ഇടിച്ചു, 20പേര്‍ക്ക് പരിക്ക്

ഇടപ്പള്ളി ജങ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടപ്പള്ളി സിഗ്‌നലില്‍ കൂട്ട വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടു. തീര്‍ത്ഥാടകരുടെ വാഹനം ഇടിയുടെ ആഘാതത്തില്‍ മിനി വാനിലും ബൈക്കിലും ഇടിച്ചു. ബസിനുള്ളിലുണ്ടായിരുന്ന 20 പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. 

ഇടപ്പള്ളി ജങ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു. 

അടുത്ത് സര്‍വ്വീസ് കഴിഞ്ഞ ബസ്സാണ് അപകടത്തില്‍പ്പെട്ടതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. സ്ഥിരമായി ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ് ഇത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം